കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ രക്തം കട്ടപിടിച്ചനിലയില്‍; ചാലിശ്ശേരിയിലെ ദമ്പതിമാര്‍ക്ക് കോവിഡ്


സ്ഥലത്ത് പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു(ഇടത്ത്) മരിച്ച നാരായണനും ഇന്ദിരയും(വലത്ത്)

തൃശ്ശൂര്‍: ചാലിശ്ശേരി പെരുമണ്ണൂരില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വടക്കേപ്പുരയ്ക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. കത്തിക്കരിഞ്ഞ നിലയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച മൃതദേഹങ്ങളില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കോവിഡ് മൂര്‍ച്ഛിക്കുന്ന അവസ്ഥയിലാണ് രോഗികള്‍ക്ക് രക്തം കട്ടപിടിക്കുക.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ദമ്പതിമാര്‍ക്ക് കോവിഡ് ബാധിച്ച വിവരം ആരുമറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്. ഇവരുടെ മൂന്ന് മക്കളില്‍ രണ്ടുപേര്‍ വിദേശത്തും മറ്റൊരാള്‍ വിവാഹശേഷം മറ്റൊരു വീട്ടിലുമാണ്. കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ കോവിഡ് സാധ്യതയില്ലെന്ന രീതിയിലാണ് നാട്ടുകാരും പോലീസും കൈകാര്യംചെയ്തിരുന്നത്. ശനിയാഴ്ചയാണ് നാരായണനെയും ഇന്ദിരയെയും മരിച്ച നിലയില്‍ കണ്ടത്. വിറകുപുരയില്‍ പരസ്പരം കയറുകൊണ്ട് ബന്ധിച്ച രീതിയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ ഉയരുന്നതുകണ്ട് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയില്‍നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. നാരായണന്‍ എഴുതിയതെന്നുകരുതുന്ന ദീര്‍ഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെല്‍ഫില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങള്‍ മാനസികമായി അലട്ടിയിരുന്നതായി കത്തില്‍ സൂചനയുണ്ട്. ഭൂസ്വത്തുക്കള്‍, പണം, ബാങ്ക് ബാലന്‍സ്, സ്വര്‍ണം എന്നിവ ആര്‍ക്കെല്ലാമാണുനല്‍കേണ്ടതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

48 വര്‍ഷങ്ങള്‍ക്കുമുമ്പ് പെരുമണ്ണൂര്‍ ഗ്രാമത്തിലുള്ള കുടുംബത്തില്‍നിന്ന് ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് വിസിറ്ററായി ജോലിയില്‍ പ്രവേശിക്കുകയും 2001-ല്‍ ഹെല്‍ത്ത് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത നാരായണന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മൂന്ന് പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചു. രണ്ട് പെണ്‍മക്കളുടെ കുടുംബം ഖത്തറിലായിരുന്നു. മൂത്തമകള്‍ അങ്കണവാടി വര്‍ക്കറായി ജോലിചെയ്യുകയാണ്. പൊതുവേ, അല്ലലില്ലാത്ത കുടുംബം സന്തോഷത്തോടെയാണ് മുന്നോട്ടുപോയിരുന്നത്.

അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയില്‍ ഇരുവരും കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയില്‍ ഒന്നിച്ചാണ് മൃതദേഹം കിടന്നിരുന്നത്. വാട്ടര്‍ ടാങ്കിലെ മുഴുവന്‍ വെള്ളവും ചോര്‍ത്തിക്കളഞ്ഞ് കാലിയാക്കിയിരുന്നു. തീയണയ്ക്കാനുള്ള മാര്‍ഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു. നാട്ടുകാര്‍ ഓടിക്കൂടിയാലും പൈപ്പില്‍നിന്നും മറ്റും വെള്ളം ലഭിക്കാതിരിക്കാനായിരിക്കാം ഇങ്ങിനെ ചെയ്തത്.

Content Highlights: Hormer health official and wife found covid positive after death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented