അറസ്റ്റിലായ രേഷ്മ, സീനത്ത് മുബീൻ, അബ്ദുൾ ഖാദർ നജീബ്, ഇഖ്ബാൽ മുഹമ്മദ് എന്നിവർ
മംഗളൂരു: മലയാളികളെ തേണ്‍കെണിയില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ (നീമ-32), ഇന്‍ഷുറന്‍സ് ഏജന്റ് സീനത്ത് മുബീന് (28), ഡ്രൈവര്‍മാരായ അബ്ദുള്‍ ഖാദര്‍ നജീബ് (34), ഇഖ്ബാല്‍ മുഹമ്മദ് (35) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. നഗ്നവീഡിയോ കാണിച്ച് ബസ് ജീവനക്കാരനായ മലയാളിയില്‍നിന്ന് പണം തട്ടുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
യുവതികള്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. രണ്ടുമാസത്തോളം ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്തശേഷം യുവതി ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. ജനുവരി 14-ന് മംഗളൂരുവിലെത്തിയ യുവാവിനെ യുവതികള്‍ ഒരു വീട്ടിലെത്തിച്ചു.
അബ്ദുള്‍ ഖാദറും ഇഖ്ബാലും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും യുവതികളെ ബലാത്സംഗം ചെയ്തെന്ന് പരാതിനല്‍കുമെന്നും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് ഭയന്ന് തന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപ നല്കി. കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
Content Highlights: honeytrap gang arrested in mangaluru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..