ഡോക്ടറെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് അഞ്ച് ലക്ഷം തട്ടാൻ ശ്രമം;സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ 


സ്വന്തം ലേഖിക

അനുപമ രഞ്ജിത്ത്, റോഷ്വിൻ, ജംഷാദ്

കൊച്ചി: ഹണിട്രാപ്പിൽ കുരുക്കി ഡോക്ടറുടെ കൈയിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം നായരമ്പലം സ്വദേശി അനുപമ രഞ്ജിത്ത്, മരട് സ്വദേശി ജംഷാദ്, വാഴക്കുളം സ്വദേശി റോഷ്വിൻ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.

ഒക്ടോബർ 21നാണ് കളമശ്ശേരിയിലെ ഫ്ലാറ്റിൽ കേസിനാസ്പദമായ സംഭവം നടന്നത്.

കളമശ്ശേരിയിലെ ഒരു ഫ്ലാറ്റിലേക്ക് സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണ് പ്രതികൾ ഡോക്ടറെ വിളിച്ചു വരുത്തിയത്. പിന്നാലെ ഡോക്ടർക്ക് നേരെ തോക്ക് ചൂണ്ടുകയും വിവസ്ത്രനാക്കി പ്രതികളിലൊരാളായ അനുപമയുമായി നിർബന്ധിച്ച് ഫോട്ടോയും വീഡിയോയും എടുക്കുകയുമായിരുന്നു. തുടർന്ന് അഞ്ച് ലക്ഷം രൂപ പ്രതികൾക്ക് നൽകിയില്ലെങ്കിൽ ഫോട്ടോയും വീഡിയോയും വീട്ടുകാർക്ക് നൽകുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.

കേസിൽ പിടിയിലാകാനുള്ള പ്രതികളിലൊരാളായ മുഹമ്മദ് അജ്മലുമായി ഡോക്ടർക്ക് നേരത്തെ മുൻപരിചയം ഉണ്ടായിരുന്നതായും ഡോക്ടറുടെ പരാതിയിൽ പറയുന്നു.

അറസ്റ്റിലായ പ്രതികളിൽ നിന്നും കേസുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ട്. ഇവർ മറ്റ് സമാനമായ സംഭവങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഹണിട്രാപ്പ് സംഭവങ്ങൾ ജില്ലയിൽ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്നും കളമശ്ശേരി സി ഐ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

honey trap at kochi three including one women arrested in Kalamassery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented