അഖിൽ, സിജോ, ജോമി | ഫോട്ടോ: മാതൃഭൂമി
അടിമാലി: ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയെന്ന കേസിൽ ഏഴുപേർ പിടിയിൽ. നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്.
മാനേജർ ഉൾപ്പെടെയുള്ളവർ ഓടിരക്ഷപ്പെട്ടു. കേസിലെ ഒന്നാംപ്രതിയും ഹോം സ്റ്റേ നടത്തിപ്പുകാരനുമായ വെള്ളത്തൂവൽ കുത്തുപാറ പാറക്കൽ സിജോ ജെയിംസ് (33), അരക്കുഴ വള്ളോംതടത്തിൽ അഖിൽ (28), കഞ്ഞിക്കുഴി പെരിയകോട്ടിൽ ജോമി(25) എന്നിവരെയാണ് അടിമാലി സർക്കിൾ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുളള പോലീസ്സംഘം അറസ്റ്റുചെയ്തത്.
സ്ത്രീകളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചു. കണ്ണൂർ, എറണാകുളം, ഇടുക്കി സ്വദേശിനികളാണ് ഇവർ. തിങ്കളാഴ്ച രാത്രിയിൽ ദേശീയപാതയിലെ കൂമ്പൻപാറ ശ്മശാനത്തിന് സമീപത്തെ ഹോം സ്റ്റേയിലാണ് റെയ്‌ഡ് നടന്നത്. ഓൺലൈൻവഴിയാണ് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്.
പണം ഗൂഗിൾ പേ വഴിയാണ് കൈമാറിയത്. ആറ് മൊബൈൽ ഫോൺ, മൂന്ന് വാഹനം എന്നിവ പിടിച്ചെടുത്തു. ഓടിരക്ഷപ്പെട്ടവരുടേതാണ് വാഹനമെന്ന് പോലീസ് പറഞ്ഞു. ഒരുമാസം മുൻപാണ് ഈ ഹോം സ്റ്റേ വാടകയ്ക്കെടുത്തത്.
അടുത്തിടെ മുന്തിയ ഇനം വാഹനങ്ങളിൽ പലരും രാത്രിയിലും പകലും വന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഒന്നാംപ്രതി സിജോയാണ് ഹോം സ്റ്റേ നടത്തിയിരുന്നത്. മറ്റുരണ്ടുപേർ ഇവിടെ എത്തിയവരാണ്.
Content Highlights:home stay online sex racket busted in adimali


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..