-
ജയ്പുർ: ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസ സ്വദേശികളാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരെ ഉടൻ പിടികൂടുമെന്ന് ജയ്പുർ ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് നാലാം തീയതിയാണ് ബധിരയും മൂകയുമായ 17-കാരി കൂട്ടബലാത്സംഗത്തിനിരയായത്. രാവിലെ 11 മണിയോടെ വീട്ടിൽനിന്ന് സമീപത്തെ കടയിലേക്ക് പോയ പെൺകുട്ടിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ ഗ്രാമത്തിൽ തിരികെ എത്തിച്ചത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടിക്ക് സംഭവിച്ച കാര്യം വീട്ടുകാരെ അറിയിക്കാന്‍ സാധിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ആംഗ്യഭാഷയിലൂടെയും മറ്റും കാര്യങ്ങൾ മനസിലാക്കിയെടുത്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാവ് തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Content Highlights:hearing and speech impaired girl abducted and gang raped in rajasthan
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..