'അവര്‍ ഞങ്ങളുടെ സൗഹൃദത്തിന് എതിരായിരുന്നു', ഹാഥ്‌റസിലെ പെണ്‍കുട്ടിയെ കൊന്നത് ബന്ധുക്കളെന്ന് മുഖ്യപ്രതി


പെൺകുട്ടി ബലാത്സംഗത്തിനിരയായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Photo: twitter.com|ANI

ലഖ്നൗ: ഹാഥ്റസ് ബലാത്സംഗക്കൊലയിൽ കുറ്റങ്ങൾ നിഷേധിച്ച് മുഖ്യപ്രതിയുടെ കത്ത്. കേസിൽ താനടക്കമുള്ള നാല് പേരും നിരപരാധികളാണെന്നും കുടുംബാംഗങ്ങൾ തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് മുഖ്യപ്രതി സന്ദീപ് ഠാക്കൂറിന്റെ വാദം. ഇക്കാര്യങ്ങൾ വിശദമാക്കി മറ്റ് മൂന്ന് പ്രതികൾ കൂടി ഒപ്പുവെച്ച കത്ത് ഇയാൾ ഹാഥ്റസ് പോലീസിന് കൈമാറി.

മാതാവും സഹോദരനും പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായാണ് സന്ദീപ് ഠാക്കൂർ പറയുന്നത്. താനും പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. പരസ്പരം കാണുന്നതിന് പുറമേ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ താനുമായുള്ള സൗഹൃദം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവദിവസം അവളെ കാണാനായി വയലിലേക്ക് പോയിരുന്നു. അവളുടെ മാതാവും സഹോദരനും അവിടെയുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ട ശേഷം താൻ വീട്ടിലേക്ക് മടങ്ങി.

പിന്നീടാണ് മാതാവും സഹോദരനും ചേർന്ന് അവളെ ക്രൂരമായി മർദിച്ചെന്ന വിവരമറിഞ്ഞത്. താൻ ഒരിക്കലും അവളെ മർദിച്ചിട്ടില്ല. തെറ്റായി ഒന്നും ചെയ്തിട്ടുമില്ല. അവളുടെ മാതാവും സഹോദരങ്ങളും താനടക്കമുള്ള നാല് പേരെയും കേസിൽ കുടുക്കിയതാണ്. തങ്ങളെല്ലാം നിരപരാധികളാണെന്നും കേസിൽ ശരിയായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.

അലിഗഢിലെ ജയിലിൽ കഴിയുന്ന സന്ദീപ് ഠാക്കൂർ ഹാഥ്റസ് പോലീസിന് ഇങ്ങനെയൊരു കത്തയച്ചതായി ജയിൽ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കത്ത് അയച്ചതെന്നും കത്ത് ഹാഥ്റസ് പോലീസ് സൂപ്രണ്ടിന് കൈമാറിയെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, സന്ദീപ് ഠാക്കൂറിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം. 'എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. ഇപ്പോൾ ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. പക്ഷേ, ഞങ്ങൾക്ക് ഭയമില്ല. അവരുടെ ആരോപണങ്ങളെല്ലാം തീർത്തും തെറ്റാണ്. നഷ്ടപരിഹാരമോ പണമോ അല്ല, നീതിയാണ് ഞങ്ങൾക്ക് ആവശ്യം'- പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

അതിനിടെ, മുഖ്യപ്രതി സന്ദീപ് ഠാക്കൂറും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ ബന്ധമുണ്ടായിരുന്നതായി യു.പി. പോലീസ് അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 2020 മാർച്ച് വരെ ഇരുവരും തമ്മിൽ 104 തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം.

Content Highlights:hathras rape murder case accused letter to police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented