കോഴിക്കോട്: രാമനാട്ടുകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് പയ്യനാക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം അന്‍വറിനെ പിടികൂടിയത്. വിജയവാഡയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. കോഴിക്കോട് നഗരത്തിലെ നിശാ പാര്‍ട്ടികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യാനാണ് ഇത് എത്തിച്ചതെന്നും പ്രതി പറഞ്ഞിട്ടുണ്ട്.
നിശാ പാര്‍ട്ടികള്‍ക്ക് പുറമേ, സിനിമ, കായിക രംഗത്തുള്ളവര്‍ക്കും അന്‍വര്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തിയതിന് പിന്നില്‍ മറ്റുപലര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് എക്‌സൈസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള അന്‍വറിനെയും എക്‌സൈസ് സംഘം വിശദമായി ചോദ്യംചെയ്യുന്നുണ്ട്.
Content Highlights: hashish oil seized from ramanatukara kozhikode
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..