ഐ.എന്‍.എസ്. വിക്രാന്തിലെ മോഷണം: പെയിന്റിങ് തൊഴിലാളികളായ രണ്ട് പേര്‍ പിടിയില്‍


കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകളടക്കം മോഷണംപോയ സംഭവത്തില്‍ രണ്ട് പേരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ പെയിന്റിങ് തൊഴിലാളികളാണ് എന്‍.ഐ.എയുടെ പിടിയിലായത്. ബിഹാറില്‍നിന്നാണ് ഇവരെ പിടികൂടിയത്.

ഇരുവരും കൊച്ചി കപ്പല്‍ശാലയില്‍ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു. വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മോഷണം നടത്തിയതെന്നാണ് മൊഴി. അതിനാല്‍ സംഭവം സാധാരണഗതിയിലുള്ള മോഷണം മാത്രമാണെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍.

2019 സെപ്റ്റംബറിലാണ് നിര്‍മാണത്തിലിരുന്ന ഐ.എന്‍.എസ്. വിക്രാന്ത് യുദ്ധക്കപ്പലില്‍ മോഷണം നടന്നത്. കപ്പലില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക്, മൈക്രോ പ്രോസസര്‍, റാം, കേബിളുകള്‍ തുടങ്ങിയവ മോഷണം പോയത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന 'ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റ'ത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷ്ടിക്കപ്പെട്ടത്.

വിദേശക്കമ്പനിയുടെ സഹായത്തോടെ 'ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്' ആണ് ഇത് കപ്പലിനുവേണ്ടി രൂപപ്പെടുത്തിയത്. അതിനാല്‍ തന്നെ അതീവ ഗൗരവത്തോടെയായിരുന്നു അന്വേഷണം. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷ്ം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അയ്യായിരത്തിലേറെ പേരുടെ വിരലടയാളങ്ങളും ശേഖരിച്ചിരുന്നു.

Content Highlights: hard disk theft in ins vikrant;two bihar natives arrested by nia

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023

Most Commented