-
നടുവണ്ണൂർ(കോഴിക്കോട്): ഓണക്കിറ്റിലെ ശർക്കരയിൽ ലഹരി വസ്തുവായ ഹാൻസ് പാക്കറ്റ് കണ്ടെത്തി. നടുവണ്ണൂർ സൗത്തിലെ പൊതുവിതരണകേന്ദ്രത്തിൽനിന്ന് വിതരണംചെയ്ത ഓണക്കിറ്റിലെ ശർക്കരയിലാണ് ഹാൻസ് പാക്കറ്റ് കണ്ടെത്തിയത്.
നടുവണ്ണൂർ പുത്തലത്ത് ആലിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം ലഭിച്ച ശർക്കര പലഹാരമുണ്ടാക്കാനായി ഉരുക്കിയപ്പോഴാണ് ഹാൻസ് പാക്കറ്റ് പുറത്തുവന്നത്. പ്ലാസ്റ്റിക് പാക്കറ്റിൽനിന്ന് ഹാൻസ് പൊടിയും കിട്ടി.
ശർക്കരയുടെ കട്ടയാണ് കുടുംബത്തിന് ലഭിച്ചിരുന്നത്. നടുവണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടർ ബീന കുര്യൻ ഫുഡ് സേഫ്റ്റി ഓഫീസർക്ക് തുടർനടപടിക്ക് വിവരങ്ങൾ കൈമാറി.
Content Highlights:hans packet found from jaggery
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..