പരിക്കേറ്റ് കോട്ടയ്ക്കലെ ആശുപത്രിയിൽ ചികിത്സയിലുള്ളഅബ്ദുൾ അസീബ്
കോട്ടയ്ക്കൽ: വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചു. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി പറഞ്ഞു.
വിവാഹബന്ധം വേർപെടുത്തണമെന്ന് അസീബിനോട് പ്രതികൾ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാൽ മർദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമെന്നാണ് അബ്ദുൾ അസീബ് പറയുന്നത്.
ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തിയാണ് രക്ഷിച്ചത്. ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്നാണ് അബ്ദുൾ അസീബിനെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയത്. തന്നോട് വിവാഹമോചനത്തിനു ഭാര്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടെന്നും വഴങ്ങാത്തതിനെത്തുടർന്ന് ക്രൂരമായി മർദിച്ചുവെന്നുമാണ് അസീബിന്റെ പരാതി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..