ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി, അനധികൃത മദ്യവില്പന; പീലി ബിനു വീണ്ടും പിടിയില്‍


പീലി ബിനു

നെയ്യാറ്റിന്‍കര: ഗുണ്ടയും ക്രിമിനല്‍ക്കേസുകളില്‍ പ്രതിയുമായ പീലി ബിനുവിനെ അനധികൃത മദ്യവില്പന നടത്തിയതിന് എക്സൈസ് സംഘം വീണ്ടും അറസ്റ്റുചെയ്തു.

എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഷാജുവിന്റെ നേതൃത്വത്തില്‍ ഉച്ചക്കട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോട്ടുകാല്‍, പുലിയൂര്‍ക്കോണം, ആര്‍.എസ്.ബി. ഹൗസില്‍ പീലി ബിനു എന്ന ബിനു(39)വിനെ അറസ്റ്റുചെയ്തത്.

നാല് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. വധശ്രമം ഉള്‍പ്പെടെ പത്തോളം ക്രിമിനല്‍ക്കേസില്‍ പ്രതിയായ പീലി ബിനു ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ഗുണ്ടാ ആക്ട് പ്രകാരം ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും മദ്യം വില്‍ക്കുകയായിരുന്നു.

അനധികൃത മദ്യവില്പന നടത്തിയതിന് രണ്ടാമത്തെ പ്രാവശ്യമാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടുന്നത്.

പ്രിവന്റീവ് ഓഫീസര്‍ ഷാജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൂജു, പ്രസന്നന്‍, അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മദ്യം കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കഞ്ചാവ് മാഫിയ; ബാലരാമപുരത്തും മാറനല്ലൂരിലും പരിശോധന

ബാലരാമപുരം: ബാലരാമപുരത്തും മാറനല്ലൂരിലും കഞ്ചാവ് മാഫിയ സംഘങ്ങളുടെ അക്രമത്തെത്തുടര്‍ന്ന് ബന്ധപ്പെട്ട് പിടിയിലാകാനുള്ള പ്രതികളെത്തേടി പോലീസ് അന്വേഷണം ശക്തമാക്കി.

ഇവരെത്തേടി ചൊവ്വാഴ്ചയും പോലീസ് കണ്ടല, തൂങ്ങാംപാറ പ്രദേശങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തി. മൂന്നുപേര്‍ ഉടന്‍ പിടിയിലാകുമെന്ന് മാറനല്ലൂര്‍ എസ്.എച്ച്.ഒ. തന്‍സീം അബ്ദുള്‍ സമദ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് മാറനല്ലൂര്‍ കണ്ടലയില്‍ സംഘടിച്ചെത്തിയ കഞ്ചാവ് മാഫിയ സംഘങ്ങള്‍ പോലീസ് ജീപ്പിനു നേരേ കുപ്പിയെറിയുകയും മാരകായുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരേയാണ് മാറനല്ലൂര്‍ പോലീസ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇനി മൂന്നുപേരാണ് പിടിയിലാകാനുള്ളത്.

ബാലരാമപുരം, തേമ്പാമുട്ടം, റസ്സല്‍പുരം പ്രദേശങ്ങളിലാണ് കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ബൈക്കിലെത്തി വീടും പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഇവര്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും ഒരാളിനേയും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടു കൂടി തന്നെ പിടികൂടിയിരുന്നു. ഇതില്‍ ഒരാളാണ് ഇനി പിടിയിലാകാനുള്ളത്. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ ബാലരാമപുരം കേന്ദ്രീകരിച്ച് കടകളില്‍ ഗുണ്ടാപ്പിരിവ് ആവശ്യപ്പെടാറുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ പലരും ഭയം കാരണമാണ് പരാതിപ്പെടാന്‍ തയ്യാറാകാത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented