പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാവിളയാട്ടം; അച്ഛനെയും മകളെയും ആക്രമിച്ചു, മകളെ കടന്നുപിടിക്കാന്‍ ശ്രമം


ആക്രമണത്തിന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News

തിരുവനന്തപുരം: പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാ ആക്രമണം. വെഞ്ഞാറമ്മൂട് സ്വദേശികളായ അച്ഛനും മകള്‍ക്കും നേരെയാണ് നടുറോഡില്‍ അതിക്രമമുണ്ടായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി നാലംഗ ഗുണ്ടാസംഘം ആക്രമിച്ചെന്നാണ് പരാതി. കാറില്‍ പ്രധാനറോഡിലൂടെ വരികയായിരുന്നു അച്ഛനും മകളും. ഇതിനിടെ വാഹനം തിരിക്കാന്‍ശ്രമിക്കുകയായിരുന്ന ഗുണ്ടാസംഘം ഇവരോട് കാര്‍ പിന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനറോഡില്‍ നിരവധി വാഹനങ്ങളുണ്ടായതിനാല്‍ കാര്‍ പിന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രകോപിതരായ ഗുണ്ടാസംഘം വാഹനത്തില്‍നിന്നിറങ്ങി അച്ഛനെയും മകളെയും ആക്രമിക്കുകയായിരുന്നു.

അസഭ്യം പറഞ്ഞാണ് ഗുണ്ടാസംഘം ആക്രമിച്ചത്. അച്ഛനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകള്‍ക്ക് നേരെയും അതിക്രമമുണ്ടായി. മകളെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പള്ളിപ്പുറം സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഫൈസല്‍ അടക്കമുള്ളവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

സംഭവത്തില്‍ വെഞ്ഞാറമ്മൂട് സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുമ്പേയാണ് പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാആക്രമണം നടന്നിരിക്കുന്നത്. ഡിസംബര്‍ 11-ാം തീയതിയാണ് സുധീഷിനെ 11 അംഗ ഗുണ്ടാസംഘം വെട്ടിക്കൊന്നത്. അക്രമിസംഘത്തില്‍നിന്ന് രക്ഷപ്പെടാനായി ഒരു വീട്ടില്‍ ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുകാലുകളും വെട്ടിമാറ്റി. ഇതിലൊരു കാലുമായി ഗുണ്ടാസംഘം വാഹനങ്ങളില്‍ മടങ്ങുകയും വെട്ടിമാറ്റിയ കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം റോഡില്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.

സുധീഷ് വധക്കേസില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെല്ലാം പിടിയിലായത്. മുഖ്യപ്രതികളിലൊരാളയ ഒട്ടകം രാജേഷിനെ സംഭവം നടന്ന് പത്താംദിവസമാണ് പോലീസിന് പിടികൂടാനായത്. ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളംമറിഞ്ഞ് ഒരു പോലീസുകാരന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

പോത്തന്‍കോട് കൊലപാതകത്തിന് പിന്നാലെയാണ് ഗുണ്ടാസംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ പോലീസ് 'കാവല്‍' പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനവ്യാപകമായി കര്‍ശന പരിശോധനയുണ്ടാകുമെന്നും ക്രിമിനലുകളെ പിടികൂടുമെന്നുമായിരുന്നു പോലീസിന്റെ പ്രഖ്യാപനം. എന്നാല്‍ കാവല്‍ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇതിനുപിന്നാലെയാണ് പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാആക്രമണവും ഉണ്ടായിരിക്കുന്നത്.

Content Highlights: Pothencode Goonda Attack; Father and Daughter were attacked


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented