ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു, പെട്രോള്‍ ബോംബ് എറിഞ്ഞു


Screengrab: Mathrubhumi News

തിരുവനന്തപുരം: ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ ധനുവച്ചപുരം എന്‍.എസ്.എസ്. കോളേജിന് സമീപമാണ് ആക്രമണമുണ്ടായത്.

കോളേജ് ഗേറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. കോളേജ് വളപ്പിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കോളേജിന് പുറത്തെ കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്. അതേസമയം, അക്രമത്തിന് പിന്നില്‍ വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടവരാണെന്നും സൂചനയുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കിടെ ഇത് മൂന്നാംതവണയാണ് ധനുവച്ചപുരത്ത് ഗുണ്ടാ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞദിവസം ധനുവച്ചപുരത്ത് വീടുകയറിയുള്ള ആക്രമണം നടന്നിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പേയാണ് കോളേജിന് സമീപത്തും ഗുണ്ടാ ആക്രമണം അരങ്ങേറിയത്.

Content Highlights: Goonda attack in Dhanuvachapuram, Thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented