വസ്തു തര്‍ക്കത്തില്‍ സുപ്രീം കോടതി അഭിഭാഷകന്റെ ക്വട്ടേഷന്‍; കൊലക്കേസ് പ്രതിയടക്കം അറസ്റ്റില്‍


-

ചേർത്തല: വസ്തു തർക്കത്തിൽ സുപ്രീം കോടതി അഭിഭാഷകൻ നൽകിയ ക്വട്ടേഷൻ പ്രകാരം ആക്രമണം നടത്തിയ കേസിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലു പേർ പിടിയിൽ. നഗരസഭ 21-ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷി(48)നെ ആക്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.

മൂന്ന് കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായി ഇപ്പോൾ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഗുണ്ടാനേതാവ് തൃശ്ശൂർ നെല്ലായി വയലൂർ കൈപ്പള്ളി ഭവനിൽ കുഞ്ചൻ എന്ന് വിളിക്കുന്ന രാഗേഷ് (43), എറണാകുളം ഞാറയ്ക്കൽ പണിക്കശ്ശേരിൽ ലെനീഷ് (33), ഞാറയ്ക്കൽ കൊച്ചുവേലിക്കകത്ത് ജോസഫ് ലിബിൻ (25), വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാം (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പിടിയിലായവരെല്ലാം വിവിധ കേസുകളിൽ പ്രതികളാണ്.

സുപ്രീം കോടതി അഭിഭാഷകനായ ചേർത്തല സ്വദേശി ബാലകൃഷ്ണപിള്ള ഏർപ്പെടുത്തിയ ക്വട്ടേഷൻ പ്രകാരമാണ് ഗുണ്ടാനേതാവും സംഘവും ചേർത്തലയിലെത്തി അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അഭിഭാഷകനടക്കം രണ്ടു പേരെ പിടികൂടാനുണ്ട്. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിനിരയായ സുരേഷും ബാലകൃഷ്ണപിള്ളയും ബന്ധുക്കളാണ്. ഇവർ തമ്മിൽ വീട്ടിലേക്കുള്ള വഴിയുടെ പേരിൽ സിവിൽ കേസ് നിലവിലുണ്ട്. സ്ഥലപരിശോധനയ്ക്ക് അഭിഭാഷക കമ്മിഷൻ എത്തിയപ്പോഴാണ് ഗുണ്ടാസംഘം ആക്രമിച്ചതും തുടർന്ന് അറസ്റ്റിലായതും. സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരി ഉമാദേവി(53)യെ ആക്രമിച്ചതായും പരാതിയുണ്ട്.

Content Highlights:goonda attack in cherthala, four arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented