
സുനീഷ്, അജീഷ്, സുൽഫി, നിധിൻകുമാർ
കൊച്ചി: എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശി സുല്‍ഫി (36), ഇടുക്കി സ്വദേശി നിധിന്‍കുമാര്‍ (30) എന്നിവരാണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ക്വട്ടേഷന്‍ നല്കിയ ആളുടെ ഭാര്യയുമായി പരാതിക്കാരനുണ്ടായ ബന്ധമാണ് അക്രമത്തിന് കാരണമായത്.
യുവതി പാലക്കാട്ട് ജോലി ചെയ്ത സമയത്ത് സഹപ്രവര്‍ത്തകനായ പരാതിക്കാരനുമായി പരിചയത്തിലായി. പരാതിക്കാരന് എറണാകുളത്തേക്ക് സ്ഥലംമാറി വന്നപ്പോഴും യുവതിയുമായുള്ള ഫോണ്‍ സൗഹൃദം തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവ് പരാതിക്കാരനെ താക്കീത് ചെയ്തെങ്കിലും ഫോണ്‍വിളി തുടര്‍ന്നു. പിന്നീട് താനുമൊന്നിച്ചുള്ള യുവതിയുടെ ഫൊട്ടോകള്‍ പരാതിക്കാരന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഇതോടെ, യുവതിയുടെ ഭര്‍ത്താവ് പരാതിക്കാരനെ വകവരുത്താന്‍ അജീഷിന് 1.5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ 18-ന് രാവിലെ പരാതിക്കാരന് ഹോമിയോ ആശുപത്രിയിലേക്ക് വരുന്ന സമയത്ത് പ്രതികള്‍ കാറില്‍ വന്ന് ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലുമായി നാല് കുത്താണേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പരാതിക്കാരന് അപകടനില തരണം ചെയ്തു.
സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ ലഭിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കോഴിക്കോട്, പാലക്കാട് ഭാഗങ്ങളില്‍ നിന്നാണ് പിടിച്ചത്. ക്വട്ടേഷന്‍ നല്കിയ ആളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: goonda attack against youth in eranakulam accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..