Image for Representation. Photo: Mathrubhumi Archives
മുംബൈ: പ്രമുഖ സ്വര്‍ണ വ്യാപാരിയുടെ മുംബൈയിലെ ഫ്‌ളാറ്റില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരായ രണ്ടുപേരടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നര്‍സാറാം ദേവസി(20) ഇയാളുടെ അമ്മാവനായ ദീപാറാം(35) എന്നിവരും ഇവരില്‍നിന്ന് സ്വര്‍ണം വാങ്ങിയ ചെറുകിട ജ്വല്ലറി ഉടമകളുമാണ് പിടിയിലായത്. കഴിഞ്ഞ നാലുമാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് വീട്ടുജോലിക്കാരായ രണ്ടുപേര്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം മോഷ്ടിച്ചത്.
സ്വര്‍ണ വ്യാപാരിയുടെ മുംബൈ ഇംപീരിയല്‍ ടവറിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. വര്‍ഷങ്ങളായി ദീപാറാം ഇവിടത്തെ ജോലിക്കാരനാണ്. അതിനാല്‍തന്നെ ഇയാളുടെ കുടുംബാംഗങ്ങളുമായി വ്യാപാരിയും കുടുംബവും അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു. ഈ വിശ്വാസ്യത മുതലെടുത്താണ് പ്രതികള്‍ മോഷണം നടത്തിയത്.
ഫ്‌ളാറ്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണനാണയങ്ങളാണ് ഇരുവരും ആദ്യം മോഷ്ടിച്ചത്. പിന്നാലെ ഇതിലുണ്ടായിരുന്ന ആഭരണങ്ങളും കവര്‍ന്നു. മോഷ്ടിച്ച സ്വര്‍ണമെല്ലാം ഇരുവരും ചേര്‍ന്ന് മറ്റു ജ്വല്ലറിക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. അടുത്തിടെ ഫ്‌ളാറ്റിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയെന്ന വിവരം വ്യാപാരിയും കുടുംബവും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണം വീണ്ടെടുത്തതായും പോലീസ് അറിയിച്ചു.
Content Highlights: gold worth 1.5 crore stolen from gold bullion trader's flat in mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..