ആയങ്കിയെ തീര്‍ക്കാന്‍ എത്തിയത് 60 പേര്‍; പോലീസ് ഉദ്യോഗസ്ഥന് അയക്കൂറ നല്‍കാനും സ്വര്‍ണക്കടത്തുകാര്‍


കെ.പി. ഷൗക്കത്തലി

ഒരു ഉന്നതോദ്യോഗസ്ഥന്റെ സഹോദരന്റെ വിവാഹത്തിന് കൊടുവള്ളിയിലെ ഹവാല ഇടപാടുകാരന്റെ ആഡംബര കാറാണ് ഉപയോഗിച്ചത്. ഉത്തരേന്ത്യവരെ അദ്ദേഹം ഈ വാഹനം കൊണ്ടുപോയി.

File Photo

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണമെത്തുന്ന ദിവസം സംരക്ഷണത്തിനായി ക്വട്ടേഷന്‍സംഘങ്ങള്‍ എത്തുന്നത് പതിവാണ്. പുലര്‍ച്ചെയാണ് വിമാനത്താവള പരിസരത്ത് പതിവായി ഇവരെത്താറുള്ളതെന്നും പോലീസിനറിയാം. സ്വര്‍ണംപൊട്ടിക്കല്‍ സംഘവും സംരക്ഷണത്തിനെത്തുന്ന ക്വട്ടേഷന്‍ ടീമും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പലവട്ടം ഉണ്ടായിട്ടുണ്ടെങ്കിലും സ്വര്‍ണക്കടത്തുകാരുടെ ആഭ്യന്തരപ്രശ്‌നമായിട്ടേ പോലീസ് അതിനെ കണ്ടിരുന്നുള്ളൂ.

കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുവെച്ച് കൊടുവള്ളിയിലെ പി.ടി. നിസാറിന്റെ നേതൃത്വത്തിലുള്ള കള്ളക്കടത്തുസംഘത്തെ ബൈക്കില്‍ പിന്തുടര്‍ന്ന ഡി.ആര്‍.ഐ. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥനെയും ഡ്രൈവറെയും രണ്ടുവര്‍ഷംമുന്‍പ് ഈ സംഘം കാറിടിച്ചുകൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് ഭാഗ്യംകൊണ്ടാണ് ഡി.ആര്‍.ഐ. സംഘത്തിലുള്ളവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.

സ്വര്‍ണവുമായി കടക്കാന്‍ ശ്രമിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുടര്‍ന്ന ക്വട്ടേഷന്‍സംഘത്തിന്റെ വാഹനം മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചതോടെയാണ് പോലീസ് ഇത് ഗൗരവത്തിലെടുത്തതുതന്നെ.

സത്യത്തില്‍ ആ ഒരുസംഭവം വേണ്ടിവന്നു പോലീസ് വിമാനത്താവളം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍. സ്വര്‍ണം പിടിക്കല്‍ കസ്റ്റംസിന്റെ ജോലിയാണെന്നുപറഞ്ഞ് ഒഴിയുന്നതായിരുന്നു അതുവരെ പോലീസിന്റെ രീതി. പക്ഷേ, ഇപ്പോള്‍ പോലീസ് തന്നെ വിമാനത്താവളത്തിന് പുറത്തെത്തുന്ന സ്വര്‍ണം പിടികൂടുന്നുണ്ട്.

Also Read

മർദിക്കാൻ സ്‌പെഷ്യലിസ്റ്റ്, 'പെരുച്ചാഴി ...

'മീശ'യ്‌ക്കെതിരേ കൂട്ടപ്പരാതി; വീട്ടമ്മയുടെ ...

കാരിയര്‍മാരെ സ്വാധീനിച്ച് സ്വര്‍ണംപൊട്ടിക്കല്‍ പതിവാക്കിയതോടെ അര്‍ജുന്‍ ആയങ്കിയെ തീര്‍ക്കാന്‍ 26 വാഹനങ്ങളിലായി അറുപതിലധികംപേരാണ് അപകടമുണ്ടായ ദിവസം കോഴിക്കോട് വിമാനത്താവളപരിസരത്ത് തമ്പടിച്ചത്. ടിപ്പറുപയോഗിച്ച് ആയങ്കിയെ കൊല്ലാനായിരുന്നു പ്‌ളാന്‍ എന്നാണ് പോലീസ് പറയുന്നത്. അഞ്ചുപേര്‍ മരിച്ചിരുന്നില്ലെങ്കില്‍ ഗുണ്ടകളുടെ വിളയാട്ടത്തിന് വിമാനത്താവള പരിസരം ഇടമാവുമായിരുന്നു.

പോലീസ് ഉന്നതര്‍ക്ക് ആഡംബര വാഹനവും അയക്കൂറയും

പോലീസുദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകാരുമായുള്ള ബന്ധം കോഴിക്കോട് ജില്ലയില്‍ ഇവര്‍ ഇത്രയേറെ തഴച്ചുവളരാന്‍ കാരണമായിട്ടുണ്ട്. ഒളിത്താവളങ്ങളില്‍ മര്‍ദനത്തിന് ഇരയാവുന്ന കേസുകളില്‍ പ്രതികളെ പിടികൂടാതിരിക്കാന്‍ പോലീസ്ബന്ധങ്ങള്‍ കാരണമാവുന്നുണ്ട്. സ്വര്‍ണക്കടത്തുകാരുടെ സ്വാധീനമാണ് ഇതിനുകാരണം. സ്റ്റേഷനില്‍ പരാതിയുമായെത്തിയാല്‍ ഈ സംഘങ്ങള്‍ക്ക് വിവരം ചോര്‍ന്നുകിട്ടുന്നതും പതിവായിരുന്നു. ഇപ്പോഴാണ് ഇക്കാര്യത്തില്‍ അല്പമെങ്കിലും മാറ്റംവന്നത്.

വടകര റൂറലിലെ രണ്ടു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊടുവള്ളിമേഖലയിലെ സ്വര്‍ണക്കടത്തുകാരുമായുള്ളബന്ധം നേരത്തെത്തന്നെ വിവാദമായിരുന്നു. ഒരു ഉന്നതോദ്യോഗസ്ഥന്റെ സഹോദരന്റെ വിവാഹത്തിന് കൊടുവള്ളിയിലെ ഹവാല ഇടപാടുകാരന്റെ ആഡംബര കാറാണ് ഉപയോഗിച്ചത്. ഉത്തരേന്ത്യവരെ അദ്ദേഹം ഈ വാഹനം കൊണ്ടുപോയി. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണവിഭാഗം അന്വേഷണവും നടത്തിയിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല.

മറ്റൊരു ഉന്നതോദ്യോഗസ്ഥന് സ്ഥിരമായി അയക്കൂറ എത്തിച്ചിരുന്നത് സ്വര്‍ണക്കടത്തുകാരായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സ്വര്‍ണക്കടത്തുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍പോലും പോലീസിന് കഴിഞ്ഞിരുന്നില്ല.

രാമനാട്ടുകര സ്വര്‍ണക്കടത്ത്: പിടിയിലാവാതെ പ്രധാനികള്‍

രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയായ സ്വര്‍ണക്കടത്തില്‍ പ്രധാനികളായ 11 പേരെ ഇപ്പോഴും പിടികൂടിയിട്ടില്ല. പതിനൊന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരാള്‍ നാട്ടില്‍ത്തന്നെയുണ്ട്. ക്വട്ടേഷന്‍ ആസൂത്രണം ചെയ്തവരടക്കമുള്ള പത്തുപേര്‍ വിദേശത്തും.

2021 ജൂണ്‍ 21-നാണ് സംഭവമുണ്ടായത്. മുഴുവന്‍ പ്രതികളെയും പിടിക്കാത്തതിനാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം കൊടുത്തിട്ടില്ല. കുറ്റപത്രം വൈകിയതിനാല്‍ കേസില്‍ അറസ്റ്റിലായ 69 പേരും ജാമ്യത്തിലിറങ്ങി.

ബാലുശ്ശേരി കാപ്പിയില്‍ അബ്ദുല്‍ ജലീല്‍, ജയ്സല്‍, ഒ.കെ. അബ്ദുള്‍സലാം, കുടുക്കില്‍ നാദിര്‍ എന്നിവരാണ് പിടികിട്ടാനുള്ള പ്രധാനികള്‍. ഇവരാണ് സ്വര്‍ണത്തിന് പണംമുടക്കിയതെന്നും പോലീസ് പറയുന്നു.രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഇവര്‍ക്കുവേണ്ടി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇവര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

കള്ളക്കടത്തുകാര്‍ക്ക് എങ്ങനെ ടവര്‍ ലൊക്കേഷന്‍ കിട്ടി

ചെന്നൈയില്‍നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുവന്ന 3.5 കോടിയുടെ ഹവാലപ്പണം സേലത്തുവെച്ച് പൊട്ടിച്ചപ്പോള്‍ പോലീസാണ് ഇടപാടുകാര്‍ക്ക് ടവര്‍ ലൊക്കേഷന്‍ എടുത്തുകൊടുത്തത്. അങ്ങനെ പൂനൂരിനടുത്ത് കോളിക്കലില്‍നിന്നാണ് അന്ന് സേലത്തുള്ള എറണാകുളംകാരായ ക്വട്ടേഷന്‍ സംഘത്തിന്റെ ഫോണിലേക്ക് വിളിച്ചതെന്ന് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹവാലസംഘം തന്നെ ഒറ്റുകാരെ പിടിച്ച് ഒളിത്താവളത്തില്‍ കൊണ്ടുപോയി ക്രൂരമായ മര്‍ദനത്തിനിരയാക്കി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മറ്റൊരു കൂരാച്ചുണ്ടുകാരനെയും അന്ന് പോലീസിന്റെ സഹായത്തോടെ ഹവാലസംഘം കണ്ടെത്തി.

Content Highlights: gold smuggling operations in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented