
-
കൊച്ചി: സ്വർണക്കടത്ത് കേസിൽ മൂന്നാംപ്രതിയായ ഫൈസൽ ഫരീദിനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ ദുബായിലുള്ള ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.
ഇന്റർപോൾ വഴി റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ദുബായിലുള്ള ഫൈസൽ ഫരീദിനെ പിടികൂടാനാണ് ശ്രമം. സ്വർണക്കടത്ത് കേസിൽ യുഎഇ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്ത പശ്ചാത്തലത്തിൽ കുറ്റവാളികളെ ഇന്ത്യയിലേക്ക് കൈമാറുന്ന നടപടികൾ വൈകാനും സാധ്യതയില്ല.
അതിനിടെ, സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗ് തുറന്ന് പരിശോധിക്കാനും എൻ.ഐ.എ. സംഘം കോടതിയുടെ അനുമതി തേടി. കോടതിയുടെ മേൽനോട്ടത്തിൽ ബാഗ് തുറന്ന് പരിശോധിച്ചാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.ഐ.എ.യുടെ പ്രതീക്ഷ. കേസിലെ ഒന്നാം പ്രതിയായ സരിത്തിനെയും എൻ.ഐ.എ. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് പിന്നാലെയാണ് എൻ.ഐ.എ സംഘം സരിത്തിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
Content Highliights:gold smuggling case nia court issued non bailable arrest warrant against faizal fareed
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..