സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ വീണ്ടും കസ്റ്റംസ് റെയ്‌ഡ്, സന്ദര്‍ശകരുടെ പട്ടിക പരിശോധിക്കും


-

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ ഫ്ളാറ്റിൽ വീണ്ടും റെയ്‌ഡ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പരിശോധന ആരംഭിച്ചത്. ഡെപ്യൂട്ടി കമ്മീഷണറടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഫ്ളാറ്റിലെ സന്ദർശകരുടെ പട്ടികയടക്കം ഇവർ പരിശോധിക്കും. ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരുടെയും കെയർ ടേക്കറുടെയും മൊഴിയെടുക്കും. ഫ്ളാറ്റിൽ ആരൊക്കെയാണ് വന്നുപോയതെന്നും അന്വേഷിക്കും.

കഴിഞ്ഞ ദിവസവും കസ്റ്റംസ് സംഘം സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിൽ പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടെടുത്തു. സ്വർണക്കടത്ത് പിടിക്കുന്നതിന് തലേദിവസം തന്നെ സ്വപ്ന ഫ്ളാറ്റിൽനിന്ന് മുങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

Content Highlights:gold smuggling case customs raid in swapna suresh flat ambalamukk trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented