ഫൈസൽ ഫരീദ് | Screengrab: Mathrubhumi News
കൊച്ചി: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണക്കടത്ത് കേസ് വന്‍പ്രതിസന്ധിയില്‍. പ്രതിപ്പട്ടികയില്‍ പ്രധാനിയായ ഫൈസല്‍ ഫരീദ് വിദേശത്ത് ഒളിവിലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നായിരുന്നു ഇതുവരെ കോടതികളില്‍ അറിയിച്ചിരുന്നത്. ഇതിന് വിരുദ്ധമായാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ളവരുടെ പട്ടിക എന്‍.ഐ.എ. സമര്‍പ്പിച്ചതില്‍ ഫൈസല്‍ ഫരീദ് ഒളിവിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ ഏഴുമാസം കഴിഞ്ഞിട്ടും ഇന്ത്യയില്‍ എത്തിക്കാനാകാത്തതില്‍ അന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍ക്കും മൗനമാണ്. വിചാരണ തുടങ്ങാനിരിക്കെ കേസിനെ പ്രതികൂലമായി ബാധിക്കുന്നതാണിത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ച 30 കിലോ സ്വര്‍ണം ദുബായില്‍നിന്നും അയച്ചത് തൃശ്ശൂര്‍ സ്വദേശിയും ദുബായില്‍ സ്ഥിരതാമസക്കാരനുമായ ഫൈസല്‍ ഫരീദിന്റെ പേരിലാണ്. എന്‍.ഐ.എ. കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍. ജൂലായ് 14-ന് എന്‍.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രാലയം ഫൈസലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ഇതിനുശേഷം ജൂലായ് 19-ന് ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്ന വാര്‍ത്തയാണ് പുറംലോകമറിഞ്ഞത്. ഇന്ത്യയിലെത്തിക്കാന്‍ എന്‍.ഐ.എ.യും കസ്റ്റംസും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. അതേസമയം ഫൈസല്‍ ഫരീദിനൊപ്പം ദുബായ് പോലീസ് കസ്റ്റഡിയിലെടുത്ത എറണാകുളം സ്വദേശി റബിന്‍സ് കെ. ഹമീദിനെ എന്‍.ഐ.എ. ഇന്ത്യയിലെത്തിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..