പാചക ഉപകരണത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണ ബിസ്‌കറ്റുകൾ കസ്റ്റംസ് അധികൃതർ പിടികൂടിയപ്പോൾ
തിരുവനന്തപുരം: പാചക ഉപകരണത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കിലോ തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റുകളുമായി യുവതി പിടിയില്‍. ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ കൊച്ചി സ്വദേശിനിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സിന്റെ പിടിയിലായത്. 114 ഗ്രാം വീതം തൂക്കമുള്ള നാല് സ്വര്‍ണ ബിസ്‌കറ്റുകളാണ് കണ്ടെടുത്തത്. സ്വര്‍ണത്തിന് 18 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
ഉപകരണത്തിന്റെ അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളില്‍ മണലും കരിയുമായി കുഴച്ചാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. എക്‌സ്റേ പരിശോധനയിലൂടെയായിരുന്നു സ്വര്‍ണം കണ്ടെടുത്തത്. തുടര്‍ന്നുനടത്തിയ ചോദ്യംചെയ്യലില്‍ ദുബായില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് തന്നയച്ചതാണെന്ന് ഇവര്‍ പറഞ്ഞു.
കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ എസ്.സിമി, അസി. കമ്മിഷണര്‍ ഡി. ഡി.ഹരികൃഷ്ണന്‍, സൂപ്രണ്ടുമാരായ പി.മനോജ്, രാമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ വിശാഖ്, അമന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Content Highlights: gold seized from woman in Trivandrum Airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..