ഷിഹാബ്, പ്രജിത്ത്
പാണ്ടിക്കാട്: നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍കൂടി പോലീസ് പിടിയില്‍.
എടവണ്ണ പന്നിപ്പാറ സ്വദേശി ഷിഹാബ് ( 45), കുന്നുമ്മല്‍ സ്വദേശി പാലപ്പറ്റ പ്രജിത്ത് (31) എന്നിവരെയാണ് പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖും എസ്.ഐ.ഇ.എ. അരവിന്ദനും ചേര്‍ന്ന സംഘം അറസ്റ്റുചെയ്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.
ഈ മാസം 15-നാണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് ടൗണിലെ സ്വര്‍ണശുദ്ധീകരണ സ്ഥാപനത്തിലെ തൊഴിലാളിയാണ് കിഷോര്‍. ശുദ്ധീകരിച്ച 400 ഗ്രാമോളം വരുന്ന സ്വര്‍ണവുമായി ഇയാള്‍ ഒറവംപുറത്തെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.
വഴിമധ്യേ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയ തക്കത്തില്‍ ബൈക്കില്‍ കവറില്‍ തൂക്കിയ ആഭരണങ്ങള്‍ മോഷ്ടിച്ചെന്നാണ് കേസ്.
കിഷോര്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയ കടയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സമീപത്തെ മുഴുവന്‍ സ്വര്‍ണാഭരണ പണിശാലകളിലും നോട്ടീസ് നല്‍കുകയും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
കേസില്‍ ഒന്നാം പ്രതിയായ ജയപ്രകാശിന്റെ ഉടമസ്ഥതയില്‍ അയനിക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സംഭവം നടന്ന ഡിസംബര്‍ 15-നു ശേഷം തുറന്നിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ജയപ്രകാശിനെ അറസ്റ്റുചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണം കണ്ടെത്തുകയും ചെയ്തു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് മറ്റുപ്രതികളായ ഷിഹാബ്‌നെയും പ്രജിത്തിനെയും കുറിച്ച് വിവരം ലഭിക്കുന്നത്.
സംഭവശേഷം ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും ആസൂത്രിത നീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ. ഇ.എ. അരവിന്ദന്‍ എന്നിവരെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മന്‍സൂര്‍, അശോകന്‍, ശൈലേഷ്, വ്യതീഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..