-
കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലിസ് പിടിയിൽ. ഇടുക്കി ബൈസൻവാലി, വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പിനെ (32) ആണ് ആലുവ ചൂണ്ടി ഭാഗത്തെ ലോഡ്ജിൽനിന്നു പിടികൂടിയത്.
ഫെഡറൽ ബാങ്ക് കുറുപ്പംപടി ശാഖയിൽ 30 ഗ്രാം തൂക്കം വരുന്ന ബ്രേസ്ലറ്റ് പണയം വയ്ക്കാൻ ഇയാൾ ചെന്നിരുന്നു. ബാങ്ക് അധികൃതർ ഇയാളോട് ഐഡി കാർഡിന്റെ കോപ്പി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ ബാങ്ക് അധികൃതർ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ചൂണ്ടിയിൽ നിന്ന് പിടികൂടിയത്. മുക്കുപണ്ടം പണയം വച്ചതിന് 2016 മുതൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്. പണയം വെക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആഭരണമാണ് ഇയാൾ കൊണ്ടുവരുന്നത്. ഇത് വ്യാജമാണോയെന്ന് പെട്ടെന്ന് കണ്ടു പിടിക്കാനും കഴിയില്ല. മിക്കവാറും സ്വകാര്യബാങ്കുകളിലാണ് സ്വർണ്ണം പണയം വച്ചിട്ടുള്ളത്.
പെരുമ്പാവൂർ ഡിവൈഎസ്പി ബിജു മോൻ, കുറുപ്പംപടി സി.ഐ, കെ.ആർ. മനോജ്, എസ്.ഐ സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനോയ്, സി.പി.ഒ.മാരായ മാഹിൻ ഷാ, സജീൽ, അജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights:gold loan fraud case accused arrested in aluva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..