ഒറ്റപ്പാലത്ത് ജൂവലറിയിലെത്തി സ്വർണവുമായി മുങ്ങിയയാളുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞപ്പോൾ
ഒറ്റപ്പാലം: ആഭരണം വാങ്ങാനായി ജൂവലറിയിലെത്തിയയാള്‍ രണ്ടരപ്പവന്‍ സ്വര്‍ണവുമായി ഇറങ്ങിയോടി. ഒറ്റപ്പാലം നഗരത്തിലെ ജൂവലറിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഒന്നേകാല്‍ പവന്‍വീതം തൂക്കം വരുന്ന രണ്ടുമാലകളാണ് നഷ്ടമായത്.
ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തിയ ഇയാള്‍ മാലകള്‍ കാണിക്കാനാവശ്യപ്പെട്ടു. മേശയുടെ മുകളില്‍വെച്ച് സ്വര്‍ണമാലകള്‍ നോക്കുന്നതിനിടെ ഉടമ മറ്റൊരു മാല ഷെല്‍ഫിലേക്ക് വെക്കാന്‍ തിരിഞ്ഞ സമയത്ത് മാലകളുമായി യുവാവ് കടന്നുകളയുകയായിരുന്നു.
നഗരത്തില്‍ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടങ്ങി. ജൂവലറിയുടെ സി.സി.ടി.വി. ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ചുവപ്പുബനിയന്‍ ധരിച്ച മലയാളം സംസാരിക്കുന ആളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍, മുഖാവരണം ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് പോലീസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..