അറസ്റ്റിലായ യുവാക്കൾ
ആലപ്പുഴ: വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച രണ്ട് യുവാക്കളെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. പഴവീട് നാടാറുചിറ വിഷ്ണു ബാബു (19), പള്ളാത്തുരുത്തി തുണ്ടിപറമ്പ് അനന്തു (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുത്തു.
ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് വിഷ്ണു. വിദ്യാര്‍ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ ഇവരുടെ കൈയില്‍ എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ മോഷണക്കേസുകളില്‍ വിഷ്ണു പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെക്കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാണ് തീരുമാനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ട്.
സൗത്ത് സി.ഐ. എം.കെ.രാജേഷ്, എസ്.ഐ. കെ.ജി.രതീഷ്, സി.പി.ഒ.മാരായ റോബിന്‍സണ്‍, സിദ്ദിഖ്, പ്രവീഷ്, ദിനുലാല്‍, ബിനു, അബി, എ.എസ്.ഐ മോഹന്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: girl student's nude photos circulated in social media, two arrested in alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..