-
തിരുവല്ല: പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാര്‍ഥിനിയായ ദിവ്യ പി.ജോണിന്റെ മരണം സംബന്ധിച്ച് പോലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് സര്‍ജനില്‍നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി.ഐ. പി.എസ്.വിനോദ് പറഞ്ഞു.
വ്യാഴാഴ്ച പകല്‍ 11.30-ഓടെയാണ് ദിവ്യയെ മഠം വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. കിണറ്റില്‍ച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികളുടെ മൊഴി. കിണറ്റിലെ വെള്ളം ശ്വാസകോശത്തില്‍ നിറഞ്ഞതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും സൂചിപ്പിച്ചിരുന്നു.
എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ നിഗമനത്തില്‍ എത്തൂവെന്ന് പോലീസ് വ്യക്തമാക്കി. അന്തേവാസികളുടെ മൊഴികളില്‍ വൈരുധ്യം ഇല്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ പ്രത്യേകം പരാതിയും നല്‍കിയിട്ടില്ല.
Content Highlights: girl student died in a nunnery in thiruvalla; police investigation is going on
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..