പ്രതീകാത്മക ചിത്രം
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. പീഡനത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി.
നെല്ലിക്കാല സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഒരുമാസം മുമ്പാണ് സംഭവം നടന്നത്. 17-കാരിയായ പെൺകുട്ടിയോടു പ്രണയം നടിച്ച് വീട്ടിലെത്തിയ യുവാവ് അമ്മയുമായി അടുപ്പത്തിലായി.
ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഇയാൾ അമ്മയുടെ അറിവോടെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടിയുടെ അമ്മയുമായി ഇയാൾ ഒളിച്ചോടി താമസിച്ചുവരുകയായിരുന്നു.
ഇതിനിടയിൽ ഒരുദിവസം കാരക്കോണത്ത് ആശുപത്രിക്കു സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നുള്ള പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരും പോലീസിന്റെ വലയിലായത്.
വെള്ളറട സി.ഐ. എം.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..