മൊബൈലില്‍ ഗെയിം കളിക്കുന്നത് മാതാവ് വിലക്കി; ഉഡുപ്പിയില്‍ 16-കാരി കിണറ്റില്‍ ചാടി ജീവനൊടുക്കി


പ്രതീകാത്മക ചിത്രം

മംഗളൂരു: മൊബൈൽ ഫോണിൽ വീഡിയോ ഗെയിം കളിക്കാൻ അനുവദിക്കാത്ത വിഷമത്തിൽ 16-കാരി കിണറ്റിൽ ചാടി ജീവനൊടുക്കി. ഉഡുപ്പിക്കടുത്ത് മണിപ്പുർ കോട്ടെയിലെ മണിപുരയിലാണ് സംഭവം. ഷഹബാൻ-സുബൈദ ദമ്പതിമാരുടെ മകൾ സുഹേബത്ത് അസ്ലാമിയ (16) ആണ് വീടിനടുത്തുള്ള പൊതുകിണറ്റിൽ ചാടി മരിച്ചത്.

മാതാവ് സുബൈദ കാപ്പു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നതിങ്ങനെ: സുബൈദയുടെ ഫോണിൽ സുഹേബത്ത് നിരന്തരം വീഡിയോ ഗെയിം കളിക്കുമായിരുന്നു. മാതാപിതാക്കൾ പലവട്ടം വിലക്കിയിട്ടും കളി തുടർന്നു.

ശനിയാഴ്ച വൈകുന്നേരവും മൊബൈലിൽ കളിച്ചതിന് സുഹേബത്തിനെ സുബൈദ ശകാരിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. സുഹേബത്ത് കരഞ്ഞുകൊണ്ട് വീടിന്റെ മൂലയിൽ ഇരുന്നു. ഇത് പതിവായതിനാൽ ഗൗനിച്ചില്ല.

വീട്ടിലുള്ള ഭർത്താവ് ഷഹബാനും പിതാവും കുളിക്കാനും പോയി. പിന്നീട് നോക്കുമ്പോൾ സുഹേബത്തിനെ വീട്ടിൽ കണ്ടില്ല. ഇക്കാര്യം അയൽവാസികൾ അറിഞ്ഞതോടെ വീട്ടുപരിസരങ്ങളിലും അന്വേഷണമാരംഭിച്ചു. അതിനിടയിലാണ് വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള പൊതുകിണറ്റിൽ സുഹേബത്ത് ചാടിയതായറിയുന്നത്.

ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തി പെൺകുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കാപ്പു പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented