പ്രതീകാത്മക ചിത്രം | മാതൃഭൂമി
വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ മാതാവ് ആറുവയസ്സുകാരിയായ മകളുടെ കണ്ണില്‍ മുളകുതേച്ച് ദേഹോപദ്രവമേല്‍പ്പിച്ചു. കാസര്‍കോടിന്റെ മലയോരമായ വെസ്റ്റ് എളേരി പറമ്പയിലാണ് ഞെട്ടിപ്പിക്കുന്നസംഭവം. അങ്കണവാടിക്കടുത്ത് തമ്പിയുടെ ഭാര്യ ഉഷയാണ് മദ്യലഹരിയില്‍ മകളോട് കൊടുംക്രൂരതകാട്ടിയത്. തമ്പിയും ഉപദ്രവിക്കാറുള്ളതായി കുട്ടി മൊഴിനല്‍കി.
വീട്ടില്‍നിന്നു രക്ഷപ്പെട്ട് അയല്‍വീട്ടില്‍ അഭയംതേടിയ കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തു.
വാറ്റുചാരായത്തിനായി വീട്ടില്‍ ആളുകള്‍ വരുന്നതും മദ്യലഹരിയില്‍ മാതാപിതാക്കള്‍ പതിവായി ഉപദ്രവിക്കുന്നതും കുട്ടി അധികൃതര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി. സുരക്ഷിതമായ വീടോ മറ്റ് സൗകര്യങ്ങളോ ഇവര്‍ക്കില്ല. കുട്ടിയുടെ 12 വയസ്സുള്ള സഹോദരി ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. വീട്ടിലെ പരാധീനതയറിഞ്ഞ് മുന്നുവര്‍ഷം മുമ്പാണ് കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. വീട്ടില്‍ പോവില്ലെന്നും ചേച്ചിയോടൊപ്പം താമസിപ്പിക്കണമെന്നുമാണ് കുട്ടി ആവശ്യപ്പെട്ടത്. അതനുസരിച്ച് കുട്ടിയെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
രണ്ട് മാസം മുമ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് അധികാരികള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. കുട്ടിക്കുവേണ്ട സംരക്ഷണം നല്‍കുമെന്ന് രക്ഷിതാക്കള്‍ അന്ന് ഉറപ്പുനല്‍കിയിരുന്നു. ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ, ജില്ലാ ശിശുവികസന ഓഫീസിലെ സാമൂഹിക പ്രവര്‍ത്തകന്‍ ബി. അശ്വിന്‍, കൗണ്‍സിലര്‍ അനു അബ്രഹാം, ജാഗ്രതാ സമിതിയംഗം മാലതി, പ്രൊമോട്ടര്‍ വി.കെ. അജയന്‍ പാരാലീഗ് വൊളന്റിയര്‍ കെ. മഹേശ്വരി എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
Content Highlights: girl brutally attacked by parents in vellarikkund kasargod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..