ചൂരക്കോട് മർത്തോമ്മ പള്ളിക്കു സമീപത്തുനിന്ന് എണ്ണയ്ക്കാടിനു പോകുന്ന റോഡിലെ വളവിൽ തള്ളിയ മാലിന്യം തിരികെയെടുക്കുന്നു
ചൂരക്കോട്: റോഡില്‍ മാലിന്യംതള്ളി രക്ഷപ്പെടുന്നവരെ കണ്ടെത്താന്‍ സമീപവാസി കാത്തിരുന്നു. ഒടുവില്‍ മാലിന്യം തള്ളാന്‍ എത്തിയവരെ പിടികൂടുകയും ചെയ്തു. മര്‍ത്തോമ്മ പള്ളിക്കു സമീപത്തുനിന്നു എണ്ണയ്ക്കാടിനു പോകുന്ന റോഡിലെ വളവില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല.
ഒടുവില്‍ സഹികെട്ട് സമീപവാസി തന്നെ കാത്തിരുന്ന് മാലിന്യം തള്ളുന്നവരെ കൈയ്യോടെ പൊക്കുകയായിരുന്നു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ മാലിന്യം ഇട്ടവരെകൊണ്ട് തിരികെ എടുപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
മാലിന്യം തള്ളുന്നത് പതിവായത് കാരണം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി ഇവിടം. കൂടാതെ വഴിനടക്കാന്‍ പറ്റാത്ത രൂക്ഷമായ ഗന്ധവും. തിങ്കളാഴ്ച വൈകീട്ട് ആറിന് സമീപവാസിയായ ഹരിമന്ദിരത്തില്‍ പി.എസ്. ഉണ്ണികൃഷ്ണപിള്ള മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ വീടിനു സമീപം ഒളിച്ചിരുന്നു.
ഈ സമയം ഓട്ടോയില്‍ കൊണ്ടുവന്ന ചാക്കില്‍ കെട്ടിയ ഭക്ഷണമാലിന്യം ഉണ്ണികൃഷ്ണപിള്ളയുടെ പുരയിടത്തില്‍ തള്ളി. ഇതോടെ ഓട്ടോ, ഉണ്ണികൃഷ്ണപിള്ള തടഞ്ഞു. ഒപ്പം നാട്ടുകാരും ചേര്‍ന്നു. ചൂരക്കോട് പള്ളിമുക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ജനകീയ ഭക്ഷണശാലയില്‍ നിന്നുള്ള മാലിന്യമാണ് തള്ളിയത് എന്ന് ഇതോടെ തെളിഞ്ഞു.
നാട്ടുകാരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് ഭക്ഷണശാല ജീവനക്കാര്‍ തന്നെ മാലിന്യംനീക്കി. നാളുകളായി ചോറും പ്രഭാതഭക്ഷണത്തില്‍ അധികം വരുന്നതുമായ മാലിന്യമാണ് റോഡരികിലും പരിസരത്തുമായി സ്ഥിരമായി തള്ളിയിരുന്നതെന്ന് സമീപവാസിയായ ഹരിമന്ദിരത്തില്‍ ശ്രീകുമാര്‍ പറഞ്ഞു. ജനകീയഭക്ഷണശാലയിലെ മാലിന്യസംസ്‌കരണത്തിനുള്ള നടപടികള്‍ നടപ്പാക്കുമെന്ന് ഏറത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..