പിടിച്ചെടുത്ത ഗണപതി വിഗ്രഹം. ഇൻസെറ്റിൽ അറസ്റ്റിലായ പ്രബീൺ, ബിനോജ്കുമാർ, ജോമോൻ ജോയ്
കാഞ്ഞങ്ങാട്: ആനക്കൊമ്പില്‍ നിര്‍മിച്ച ഗണപതിവിഗ്രഹവുമായി മൂന്നുപേരെ കാഞ്ഞങ്ങാട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.
കോട്ടയം സ്വദേശി ജോമോന്‍ ജോയ്(30), പാലക്കാട്ടെ ബിനോജ്കുമാര്‍(49), കണ്ണൂരിലെ പ്രബീണ്‍(48) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. 30 സെന്റിമീറ്ററോളം ഉയരവും അതിന്റെ പാതിയോളം വീതിയുമുണ്ട് വിഗ്രഹത്തിന്. 20 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്-മടിക്കൈ റോഡില്‍ വെച്ചാണ് സംഘത്തെ പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയപാതയില്‍ പലയിടത്തും ഇവരെ പിടികൂടാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫിന്റെ നേതൃത്വത്തില്‍ മൂന്ന് സ്വകാര്യ കാറുകളിലായി ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തിരുവനന്തപുരത്തെ ഒരു നിര്‍മാണശാലയിലാണ് ഗണപതിവിഗ്രഹം തീര്‍ത്തതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫോക്ലോര്‍ ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ എന്‍ലൈറ്റ്മെന്റ് എന്ന പേരില്‍ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റിന്റെ മറവിലാണ് കച്ചവടം. ഏഴുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഇന്ത്യന്‍ വന്യജീവിസംരക്ഷണനിയമപ്രകാരമുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.സി.ആന്റണി റിമാന്‍ഡ് ചെയ്തു.
Content Highlights: ganpathi idol made in tusk seized in kanhangad, three arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..