അതിർത്തിയിൽ പിടികൂടിയ കഞ്ചാവും പ്രതിയുമായി എക്‌സൈസ് സംഘം
പാറശ്ശാല: ആന്ധ്രാപ്രദേശില്‍നിന്നു കൊറിയര്‍ സര്‍വീസ് വഴി കേരളത്തിലെത്തിക്കാന്‍ ശ്രമിച്ച 13.5 കിലോ കഞ്ചാവ് എക്‌സൈസ് സംഘം സംസ്ഥാന അതിര്‍ത്തിയില്‍ പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന വെള്ളറട സ്വദേശി അഭയന്‍ പിടിയിലായി.
കഴിഞ്ഞദിവസം ആറ്റുപുറത്തെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തവെ പിടിയിലായവരില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അഭയനെ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരില്‍ പ്രധാനിയാണിയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ആറ്റുപുറത്തെ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്രയില്‍നിന്നു കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ചു കൊടുക്കുന്ന വെള്ളറട സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഈയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ആന്ധ്രയില്‍നിന്ന് അരുമനയിലെ പാഴ്സല്‍ ഓഫീസിലേക്ക് കൊറിയര്‍ മുഖേന എത്തിച്ച കഞ്ചാവ് വാങ്ങി സംസ്ഥാനത്തേക്ക് ബൈക്കില്‍ എത്തുമ്പോള്‍ കുറുങ്കൂട്ടിയില്‍വച്ചാണ് ഇയാളെ പിടികൂടിയത്. ആന്ധ്രയില്‍നിന്നു കഞ്ചാവ് മാറ്റാരുടെയെങ്കിലും മേല്‍വിലാസത്തിലേക്ക് അവരുടെ അറിവില്ലാതെ കൊറിയറായി അയച്ചശേഷം ആ മേല്‍വിലാസക്കാരന്റെ ആളാണെന്ന വ്യാജേന കൊറിയര്‍ കൈപ്പറ്റുകയാണ് സംഘം ചെയ്തിരുന്നത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍. മുകേഷ്‌കുമാര്‍, എസ്.മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, മണികണ്ഠന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, വിശാഖ്, സുബിന്‍, ബിജു, ഷാഹീന്‍, എക്സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്ന എക്സൈസ് സംഘമാണ് അഭയനെ പിടികൂടിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..