രാജേഷ്,ലിഷൻ
പട്ടിക്കാട്(തൃശ്ശൂര്‍): മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ പട്ടിക്കാട്ടുവെച്ച് കാറില്‍ കടത്തുകയായിരുന്ന 87 കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂര്‍ ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും തൃശ്ശൂര്‍ ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ അത്താണി നാലുപുരയ്ക്കല്‍ വീട്ടില്‍ രാജേഷ്, കോലഴി കണാറ വീട്ടില്‍ ലിഷന്‍ എന്നിവരെ പിടികൂടി.
ഡിക്കിക്കുള്ളില്‍ 45 പൊതികളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. ആന്ധ്രപ്രദേശില്‍നിന്ന് കൊണ്ടുവന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തലാണ് രീതിയെന്ന് പ്രതികള്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു വ്യക്തികളെക്കുറിച്ചും അന്തഃസംസ്ഥാനബന്ധങ്ങളെക്കുറിച്ചും തൃശ്ശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ നേതൃത്വം കൊടുക്കുന്ന ടീം അന്വേഷണം ആരംഭിച്ചു.
സ്പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍. അനില്‍കുമാര്‍, എം.ഒ. അബ്ദുഗലീല്‍, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ജി. മോഹന്‍, സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍. രഞ്ജിത്ത്, അനില്‍പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..