പിടികൂടിയ കഞ്ചാവ്, അറസ്റ്റിലായ സുബൈർ അബ്ബാസ്
കാസര്‍കോട്: ആന്ധ്രപ്രദേശില്‍നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരം പിടിച്ചു. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും ആദൂര്‍ പോലീസിന്റെയും നേതൃത്വത്തില്‍ ആദൂര്‍ സി.എ. നഗറില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.
കാറോടിച്ചിരുന്ന ഉളിയത്തടുക്ക സ്വദേശി, വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസി(32)നെ അറസ്റ്റ് ചെയ്തു. കാറില്‍നിന്ന് 128 കിലോ കഞ്ചാവാണ് പിടിച്ചത്. 59 പാക്കറ്റുകളിലായി കാറിന്റെ ഡിക്കിയിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം തലപ്പാടിയിലും സമാനരീതിയിലുള്ള കഞ്ചാവ് കടത്ത് പിടിച്ചിരുന്നു. 114 കിലോ കഞ്ചാവുമായെത്തിയ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ ജില്ലയിലേക്ക് കൂടുതല്‍ കഞ്ചാവ് കടത്തിന് സാധ്യതയുണ്ടെന്ന് എക്‌സൈസിനും പോലീസിനും വിവരം ലഭിച്ചിരുന്നു.
കാസര്‍കോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന്‍ നായര്‍, ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസ്.ഐ.മാരായ സി.കെ.ബാലകൃഷ്ണന്‍, കെ.നാരായണന്‍ നായര്‍, ഇ.രത്‌നാകരന്‍, എ.എസ്.ഐ. അബൂബക്കര്‍ കല്ലായി, എസ്.സി.പി.ഒ.മാരായ മധു കുറ്റിക്കോല്‍, അനില്‍കുമാര്‍, സി.പി.ഒ.മാരായ ജിനേഷ്, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി, പി.ജയേഷ്, എസ്.ഗോകുല, കെ.വിജയന്‍, നിതിന്‍ സാരംഗ്, പി.വി.സുഭാഷ്, ടി.വി.വിജേഷ്, സി.മനോജ്, ടി.ചന്ദ്രന്‍, കെ.അശ്വത് കുമാര്‍, കെ.സുരേഷ്, എ.എം.അനൂപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..