കള്ളില്‍ കഞ്ചാവ്: എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകള്‍ക്കെതിരേ കേസ്; ജാമ്യമില്ലാ വകുപ്പുകള്‍


1 min read
Read later
Print
Share

Screengrab: Mathrubhumi News

തൊടുപുഴ: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലയിലെ ഷാപ്പുകള്‍ക്കെതിരേ നടപടി. കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ 46 ഷാപ്പുകള്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ഷാപ്പ് ലൈസന്‍സികളെ അടക്കം പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തൊടുപുഴ റെയ്ഞ്ചിലെ 25 ഷാപ്പുകളിലും കോതമംഗലം റെയ്ഞ്ചിലെ 21 ഷാപ്പുകളിലുമാണ് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്. ഇവിടങ്ങളില്‍നിന്ന് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കള്ളിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടിലാണ് കള്ളില്‍ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. കള്ളിന് വീര്യം കൂട്ടാനായി കഞ്ചാവിന്റെ ഇലകള്‍ അരച്ചുചേര്‍ത്തിരിക്കാമെന്നും അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിച്ച് കള്ളിന് വീര്യം കൂട്ടിയതാകുമെന്നുമാണ് പ്രാഥമികനിഗമനം.

അതേസമയം, എക്‌സൈസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഷാപ്പുടമകളുടെയും തൊഴിലാളികളുടെയും ആരോപണം. പാലക്കാട് നിന്ന് വരുന്ന കള്ളാണ് ഇവിടങ്ങളില്‍ വിതരണം ചെയ്യുന്നതെന്നും ഇതില്‍ വ്യാപകമായി കഞ്ചാവിന്റെ അംശം കണ്ടെത്തിയത് സംശയമുണര്‍ത്തുന്നതായും ഇവര്‍ പറഞ്ഞു. എക്‌സൈസ് നടപടി വിദേശമദ്യ വ്യവസായത്തെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഷാപ്പുടമകള്‍ ആരോപിച്ചു.

പാലക്കാട്‌നിന്ന് വിതരണം ചെയ്യുന്ന കള്ള് വില്‍ക്കുക മാത്രമാണ് ഷാപ്പിലെ തൊഴിലാളികള്‍ ചെയ്യുന്നതെന്ന് ചെത്തു തൊഴിലാളി യൂണിയന്‍ നേതാവ് ജ്യോതികുമാറും പ്രതികരിച്ചു. കേസില്‍ തൊഴിലാളികളെ കൂടി പ്രതി ചേര്‍ത്തത് പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല, എക്‌സൈസിന്റെ സാമ്പിള്‍ ശേഖരണത്തില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ganja mixed in toddy excise registered case against toddy shops

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kochi drugs
Premium

9 min

ഹാജി സലീം പുതിയ ദാവൂദോ?കടല്‍ വഴി ഒഴുകുന്ന ലഹരി, അമ്പരപ്പിക്കും കപ്പലുകള്‍; കൊച്ചി കേസില്‍ ഇനിയെന്ത്?

May 29, 2023


social media

3 min

സ്‌കൂളിലെ ജൂനിയറായിരുന്നു, എന്നെ മറന്നോ; ബോധം പോകുന്ന വഴികള്‍ | ചീറ്റിങ് ചാറ്റിങ് ഭാഗം 04

Jul 22, 2021


garbage dumping

1 min

മാലിന്യം തള്ളി രക്ഷപ്പെടുന്നവരെ വീടിന് സമീപം ഒളിച്ചിരുന്ന് പിടികൂടി, മാലിന്യം തിരികെ എടുപ്പിച്ചു

Nov 4, 2021

Most Commented