പ്രതീകാത്മ ചിത്രം: ഫോട്ടോ മാതൃഭൂമി
കോട്ടയം: നടുറോഡില്‍ മദ്യപസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. തലയ്ക്ക് പരിക്കേറ്റ കോട്ടയം വാരിശ്ശേരി കൊടിപ്പുറത്ത് കുമാറി (38) നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ വാരിശ്ശേരി തെക്കേടത്ത് ജോമോന്‍ (40), മള്ളൂശ്ശേരി പാറയ്ക്കല്‍ ശ്രീരാജ് (27) വാരിശ്ശേരി സ്വദേശി രതിഷ് (35) എന്നിവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ വാരിശ്ശേരി കവലയിലായിരുന്നു സംഘട്ടനം. നേരത്തെ അക്രമികള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടാവുകയും പരിക്കേറ്റ കുമാര്‍ മറ്റ് അംഗങ്ങളെ മര്‍ദിക്കുകയും ചെയ്തു.
തുടര്‍ന്ന് സ്ഥലത്തു നിന്ന് രക്ഷപെട്ട കുമാറിനെ പരിക്കേറ്റ മറ്റുള്ളവര്‍ ആയുധങ്ങളുമായി പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പട്ടക്ക് തലയ്ക്കടിയേറ്റ് വീണ കുമാറിനെ അക്രമിസംഘം നിലത്തിട്ട് മര്‍ദ്ദിച്ചു. ആയുധങ്ങളുമായി നടുറോഡില്‍ കൊലവിളി നടത്തിനിന്ന സംഘം നാട്ടുകാര്‍ സംഘടിച്ചതോടെ രക്ഷപെട്ടു. പിന്നീട് നാട്ടുകാരാണ് പരിക്കേറ്റുകിടന്ന കുമാറിനെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ അക്രമിസംഘത്തിലെ മറ്റ് മൂന്നു പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പരിക്കേറ്റ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുവെന്ന് പോലിസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..