അബ്ദുല്ല
ചാവക്കാട്: പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി കാറില്‍ കയറി രക്ഷപ്പെട്ട അവതാര്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അവതാര്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ പാലക്കാട് തൃത്താല ഊരത്തൊടിയില്‍ അബ്ദുല്ല(57)യെ ആണ് എസ്.എച്ച്.ഒ. അനില്‍ ടി. മേപ്പിള്ളി, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നവംബര്‍ ഏഴിനാണ് പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി സ്റ്റേഷന് മുന്നില്‍ കാത്തുകിടന്ന കാറില്‍ കയറി രക്ഷപ്പെട്ടത്. പോലീസുകാരെ തട്ടിമാറ്റി ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. പിടിക്കാനെത്തിയ പോലീസുകാരന് കാറിടിച്ച് പരിക്കേല്‍ക്കുകയും ചെയ്തു.
അബ്ദുല്ലയുടെ പേരില്‍ 13 കേസുകളാണ് ചാവക്കാട് സ്റ്റേഷനിലുള്ളത്. ഒളിവിലായിരുന്ന പ്രതി ഈ കേസുകളില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യമെടുത്തശേഷം ജാമ്യനടപടികള്‍ക്കുവേണ്ടിയാണ് അന്ന് ചാവക്കാട് സ്റ്റേഷനിലെത്തിയത്. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഇയാള്‍ ഇറങ്ങിയോടിയത്. കുന്നംകുളം സ്റ്റേഷനില്‍ മറ്റൊരു കേസില്‍ ഇയാള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. ജാമ്യനടപടികള്‍ക്കായി ചാവക്കാട് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന വിവരം കുന്നംകുളം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഇറങ്ങിയോടിയത്.
പോലീസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അബ്ദുല്ലയ്‌ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
Content Highlights: fraud case accused escaped from police station later arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..