
ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മുറൈന ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ നാല്‍പ്പതുകാരനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ജൂണിലാണ് ഇയാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്തത്. ആറുമാസം തടവ് അനുഭവിച്ചതിനു ശേഷം രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.
കുഞ്ഞിനെ ഗ്രാമത്തില്‍നിന്നാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വീടിന് 200 മീറ്റര്‍ അകലെ കടുകുപാടത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ പ്രതിക്കൊപ്പമാണ് കുഞ്ഞിനെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോയിരിക്കുകയാണ്. അതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
ചോക്കലേറ്റ് വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
content highlights: four year old girl kidnapped, raped and murdered in madhya pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..