ദേവനന്ദ
ചെങ്ങന്നൂര്‍: നാലുവയസ്സുകാരി പനിബാധിച്ച് മരിച്ച സംഭവത്തില്‍ പരാതിയുമായി രക്ഷിതാക്കള്‍. അങ്കണവാടി വിദ്യാര്‍ഥിനിയും കാരയ്ക്കാട് പറങ്ങഴമോടിയില്‍ പി.സന്തോഷിന്റെയും രഞ്ജിനിയുടെയും മകളുമായ ദേവനന്ദയാണ് കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ചത്. പരാതിയില്‍ പറയുന്നത്: കഴിഞ്ഞ 29-ന് രാവിലെ പനിബാധിച്ച കുട്ടിയെ കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് കുളനടയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവിടെനിന്ന് തിരിച്ച് വീട്ടിലെത്തിയിട്ടും പനി കുറഞ്ഞില്ല. തിരിച്ച് കുളനട ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ഛര്‍ദിച്ച് അവശയായി. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മരണകാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്.
Content Highlights: four year old girl devananda's death in chengannur; parents filed complaint
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..