-
നിലമ്പൂര്‍: കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന സംഘം പഴനി-ഉദുമല്‍പ്പേട്ട റോഡില്‍ വെച്ച് തമിഴ്നാട് പോലീസിന്റെ പിടിയിലായി. നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളില്‍ നിരവധി കഞ്ചാവുകേസുകളില്‍ പ്രതികളായ വണ്ടൂര്‍ പാലമഠം സ്വദേശി ഇല്ലിക്കല്‍ വീട്ടില്‍ ഹാരിസ് (ടിന്റുമോന്-23), വണ്ടൂര്‍ ആശുപത്രിക്കുന്നില്‍ മധുരക്കറിയന്‍ വീട്ടില്‍ മുജീബ്റഹ്മാന്‍(29), നിലമ്പൂര്‍ വടപുറം കരുവണ്ണി വീട്ടില്‍ റിയാസ് (പാട്ടക്കുട്ടന്-35), മംഗലശേരി വീട്ടില്‍ ഷെരീഫ് (26) എന്നിവരെയാണ് നാല് കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് മഠത്തുക്കുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജാ കണ്ണനും സംഘവും അറസ്റ്റുചെയ്തത്.
കഞ്ചാവ് കടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. തമിഴ്നാട്ടിലെ പഴനിയില്‍നിന്ന് പാലക്കാട് വഴി നിലമ്പൂരിലേക്കായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ മൊഴി നല്കി. പഴനി-ഉദുമല്‍പ്പേട്ട റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ഹാരിസ് 2016-ല്‍ നാല് കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് മെഡിക്കല്‍കോളേജ് പോലീസിന്റെ പിടിയിലായിരുന്നു. മുജീബ്റഹ്മാന്‍, റിയാസ് എന്നിവര്‍ക്കെതിരേ കാളികാവ്, നിലമ്പൂര്‍ എക്സൈസ് ഓഫീസുകളില്‍ നിരവധി കഞ്ചാവുകേസുകളും ക്രിമിനല്‍ കേസുകളുമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇവരുടെ കൂട്ടാളികളെക്കുറിച്ച് മലപ്പുറം എക്സൈസ് ഇന്റലിജന്റ്സ് അന്വേഷണം തുടങ്ങി.
Content Highlights: four malayali youths arrested with ganja in tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..