ഹരികൃഷ്ണ, ആകാശ്, രാഹുൽ, ബിജിലാസ്
കോഴിക്കോട്: 24 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാലുപേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. ചേവരമ്പലം ഇടശ്ശേരി മീത്തല്‍ വീട്ടില്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി വീട്ടില്‍ ആകാശ് (24), ചാലപ്പുറം കോവിലകം പറമ്പ് പി.ആര്. രാഹുല്‍ (24), മലപ്പുറം താനൂര്‍ കുന്നുപുറത്ത് വീട്ടില്‍ ബിജിലാസ് (24) എന്നിവരെയോണ് വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റുചെയ്തത്.
രാത്രി പട്രോളിങ്ങിനിടെ ഒന്നരമണിക്ക് മിംസ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് പിറകുവശത്ത് റോഡരികില്‍ സംശയാസ്പദസാഹചര്യത്തില്‍ കണ്ട യുവതിയേയും മൂന്ന് യുവാക്കളെയും ചോദ്യംചെയ്യുകയും ഹരികൃഷ്ണന്റെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് നാലുചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി 24 ഗ്രാം ഹാഷീഷ് ഓയില്‍ പിടിച്ചെടുത്തത്. ഇവരുടെ രണ്ട് സ്കൂട്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഹാഷിഷ് ഓയലിന് 25,000 രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
മെഡിക്കല്‍ കോളേജ് എ.എഎസ്.ഐ. എം.പി. പ്രവീണ്‍കുമാര്‍, ഹോംഗാര്‍ഡ് രതീഷ്കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ബെന്നിലാലുവിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ.എ. രമേഷ്കുമാര്‍ അന്വേഷണം തുടങ്ങി.
എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ന്യൂജന്‍ മയക്കുമരുന്നായ 18-എല്‍.എസ്.ഡി. (ലൈസര്‍ജിക് ആസിഡ്) സ്റ്റാമ്പുമായി യുവാവിനെ ഐക്സെസ് അറസ്റ്റ് ചെയ്തു.

പുതിയറ ജയില്‍റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് -ബൈപ്പാസ് റോഡില്‍ പാച്ചാക്കലിലൂടെ സ്കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായാണ് യുവാവ് അറസ്റ്റിലായത്.
പ്രതി ബെംഗളൂരുവില്‍നിന്ന് വാങ്ങി കോഴിക്കോട്ട് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. . കോഴിക്കോട് ഐക്സെസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത്ബാബുവിന്റെ നേതൃത്വത്തില്‍ മലപ്പുറം ഐക്സെസ് ഐ.ബി. ഇന്‍സ്പെക്ടര്‍ മുഹമ്മദ് പി.കെ. ഷഫീഖ്, കോഴിക്കോട് ഐ.ബി. ഇന്‍സ്പെക്ടര്‍ എ. പ്രജിത്, അസി. ഐക്സെസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, പരപ്പനങ്ങാടി ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ കെ. പ്രദീപ് കുമാര്‍, സിവില്‍ ഐക്സെസ് ഓഫീസര്‍ നിതിന്‍ ചോമാരി, പ്രിവന്റീവ് ഓഫീസര്‍ സജീവന്, സിവില്‍ എൈക്സസ് ഓഫീസര്‍മാരായ ഗംഗാധരന്, ദിലീപ്, ഒ.ടി. മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..