ഗര്‍ഭം അലസാതിരിക്കാന്‍ നരബലി, എട്ടുവയസ്സുകാരിയെ കൊന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; കൊടുംക്രൂരത


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ANI

പട്‌ന: ബിഹാറില്‍ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം ദുര്‍മന്ത്രവാദത്തെ തുടര്‍ന്നുള്ള നരബലിയെന്ന് പോലീസ്. കേസില്‍ ദുര്‍മന്ത്രവാദിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുന്‍ഗറിലെ നയാരാംഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദിലീപ്കുമാര്‍, മന്ത്രവാദിയായ പര്‍വേസ് ആലം, തന്‍വീര്‍ ആലം, ദശരഥ് എന്നിവരാണ് അറസ്റ്റിലായത്. ദിലീപിന്റെ ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാനാണ് എട്ടുവയസ്സുകാരിയെ നരബലി നല്‍കിയതെന്നും മന്ത്രവാദിയായ പര്‍വേസ് ആലമാണ് നരബലി നടത്താന്‍ നിര്‍ദേശിച്ചതെന്നും പോലീസ് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് മുന്‍ഗറിലെ വിജനമായ സ്ഥലത്ത് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തനിലയിലും സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റനിലയിലുമാണ് മൃതദേഹം കണ്ടത്. ഇതാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സംശയത്തിനിടയാക്കിയത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു.

സമീപവാസിയായ തന്‍വീര്‍ ആലം മുഖേന മന്ത്രവാദിയായ പര്‍വേസ് ആലത്തെ ദിലീപിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഏറെക്കാലമായി ഗര്‍ഭം ധരിക്കാതിരുന്ന ദിലീപിന്റെ ഭാര്യ അടുത്തിടെ ഗര്‍ഭിണിയായിരുന്നു. പര്‍വേസിന്റെ മന്ത്രവാദം കാരണമാണ് ഭാര്യ ഗര്‍ഭം ധരിച്ചതെന്നായിരുന്നു ഇയാളുടെ വിശ്വാസം. തുടര്‍ന്നാണ് ഗര്‍ഭം അലസിപ്പോകാതിരിക്കാനുള്ള മാര്‍ഗം തേടി ഇയാള്‍ വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തിയത്. ഇതിനുവേണ്ടി നരബലി നടത്താനായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം.

പിന്നാലെ ദിലീപ് ഇതിനുവേണ്ടി സുഹൃത്തുക്കളായ തന്‍വീറിനെയും ദശരഥിനെയും ബന്ധപ്പെട്ടു. തുടര്‍ന്ന് ദിലീപാണ് നരബലിക്ക് വേണ്ടിയുള്ള പെണ്‍കുട്ടിയെ എത്തിക്കാമെന്നും തന്റെ കോഴിഫാമില്‍വെച്ച് നരബലി നടത്താമെന്നും ഉറപ്പുനല്‍കിയത്.

ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെയാണ് മൂവര്‍ സംഘം ഇതിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച പിതാവിന് ഭക്ഷണം നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. ഫാമില്‍ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തു. ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ഇതിനുപിന്നാലെ മൂവര്‍സംഘം മന്ത്രവാദിയായ പര്‍വേസ് ആലത്തെ കാണാന്‍പോയി. ഇവിടെവെച്ച് പൂജിച്ച തകിട് സ്വന്തമാക്കുകയും ഇത് ദിലീപിന്റെ ഭാര്യയ്ക്ക് നല്‍കുകയും ചെയ്തു. പ്രതികളെ പിടികൂടുന്ന സമയത്തും യുവതി ഈ തകിട് ധരിച്ചിരുന്നതായാണ് മുന്‍ഗര്‍ എസ്.പി. ജെ.ജെ. റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ മൂന്ന് പ്രതികളെയും അവരുടെ ഗ്രാമത്തില്‍നിന്ന് പിടികൂടിയതായും മന്ത്രവാദിയായ പര്‍വേസ് ആലത്തെ ഖഗാറിയയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നും എസ്.പി. പറഞ്ഞു.

Content Highlights: four arrested in bihar for murdering eight year old girl police says black magic behind the murder

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kollam eroor murder

1 min

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം, ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

Apr 20, 2021


kerala police

1 min

രാത്രിയില്‍ കറങ്ങാനിറങ്ങി, പോലീസിനെ കണ്ട് ഓടിയപ്പോള്‍ കിണറ്റില്‍വീണു;ഒടുവില്‍ പോലീസ് തന്നെ രക്ഷകരായി

Sep 23, 2020


swathi murder case

1 min

സ്വാതി കൊലക്കേസ്: പ്രതിയുടെ ആത്മഹത്യയില്‍ നാല് വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണം

Sep 13, 2020

Most Commented