രണ്ടര കിലോ യുറേനിയവുമായി നേപ്പാളില്‍ നാല് പേര്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കാഠ്മണ്ഡു: രണ്ടര കിലോ യുറേനിയം കൈവശം വെച്ചതിന് നേപ്പാളില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ബോധ മേഖലയിലെ ഒരു വീട് പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 2.5 കിലോ യുറേനിയം-238 കണ്ടെത്തിയത്.

അറസ്റ്റിലായ രണ്ട് പേര്‍ക്ക് 20 ഉം മറ്റ് രണ്ട് പേര്‍ക്ക് 40 ഉം വയസാണ് പ്രായം. ഇവര്‍ക്കെതിരേ എക്‌സ്‌പ്ലോസീവ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്. യുറേനിയം കടത്തുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് നേപ്പാളില്‍ അറസ്റ്റ് നടക്കുന്നതെന്നാണ് വിവരം.

യുറേനിയം -238 ഒരു പ്രകൃതിയില്‍ കാണപ്പെടുന്ന ഒരു ലോഹമാണ്. ഇതിന്റെ സമ്പുഷ്ട രൂപം വൈദ്യുതി ഉത്പാദനത്തിനും ആണവ ആയുദ്ധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. സമ്പുഷ്ട യുറേനിയത്തിന് കിലോയ്ക്ക് കോടിക്കണക്കിന് ഡോളർ വിലയുണ്ട്.

Content Highlights: Four arrested for possessing 2.5 kg of unprocessed uranium in Nepal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented