പ്രതീകാത്മകചിത്രം| Photo: AFP
തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരെ ഓട്ടോയില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി സമൂഹവിരുദ്ധര്‍ മര്‍ദിച്ചു. സംഭവത്തില്‍ നാലുപേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ വാളിക്കോട് ജങ്ഷനിലായിരുന്നു സംഭവം.
നാട്ടുകാര്‍ പിടികൂടിയ സംഘത്തെ നെടുമങ്ങാട് പോലീസിനു കൈമാറുകയായിരുന്നു. ആക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു ഒരാള്‍ ഓടിരക്ഷപ്പെട്ടു.ബൈക്കില്‍ വന്നവരെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നെത്തിയാണ് ആക്രമിച്ചത്. ആദ്യം വാളിക്കോട് ജങ്ഷനില്‍ തടഞ്ഞുനിര്‍ത്തി ദമ്പതിമാരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേര്‍ന്ന് തടഞ്ഞു. ഇരുകൂട്ടരെയും പറഞ്ഞുവിട്ടു.
എന്നാല്‍, ഓട്ടോയിലെ സംഘം കുറച്ചകലെ മാറിനിന്നു. ബൈക്കിലുള്ളവര്‍ വാഹനമെടുത്ത് പുറപ്പെട്ടപ്പോള്‍ വീണ്ടും ഓട്ടോറിക്ഷയില്‍ വന്നവര്‍ കുറച്ചു മുന്നിലേക്ക് സഞ്ചരിച്ച ശേഷം റോഡില്‍ കാത്തുനിന്ന് പിന്നാലെ വന്ന ദാമ്പതിമാരെ വീണ്ടും തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തു.
ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് അക്രമികളെ പിടികൂടുകയായിരുന്നു.സംഘം മദ്യപിച്ചിരുന്നതായും നേരത്തേയും ഇവര്‍ വഴിയില്‍ വച്ച് ഏറ്റുമുട്ടിയിരുന്നതായും പോലീസ് പറയുന്നു.
Content Highlights: Four arrested for attacking husband and wife in Thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..