-
കുന്നംകുളം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കേസിൽ അമ്മയേയും കാമുകനെയും കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശികളായ കണ്ടിരിത്തി വീട്ടിൽ മല്ലിക (40), പൂങ്ങാട്ട് വീട്ടിൽ വിജീഷ് (34) എന്നിവരാണ് റിമാൻഡിലായത്. ഈ മാസം 15 മുതൽ മല്ലികയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് കുന്നംകുളം പോലീസിൽ പരാതി നൽകിയിരുന്നു.
എസ്.എച്ച്.ഒ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ തിരുവനന്തപുരം കിളിമാനൂരിൽനിന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് അമ്മയുടെ പേരിലും പ്രേരിപ്പിച്ചതിന് കാമുകന്റെ പേരിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുന്നംകുളം പോലീസ് കേസെടുത്തത്.
എസ്.ഐ.മാരായ ഇ. ബാബു, എഫ്. ജോയ്, വി.എസ്. സന്തോഷ്, സി.പി.ഒ.മാരായ ഓമന, വൈശാഖ്, സന്ദീപ്, മധു, സുമം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ചേലക്കര: നാല് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. പുലാക്കോട് സ്വദേശി ശ്രീജ (25), ആലപ്പുഴ എടത്വ സ്വദേശി പീറ്റർ തോമസ് (25) എന്നിവരെയാണ് എടത്വ പോലീസ് പിടികൂടി ചേലക്കര പോലീസിന് കൈമാറിയത്.
ഒരു വർഷം മുമ്പാണ് ഇവരുടെ ഭർത്താവ് മരിച്ചത്. ശ്രീജയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights:four arrested after eloping with lovers and abandoning kids
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..