പ്രതി വിഷ്ണുവിനെ(നടുവിൽ) ക്രൈംബ്രാഞ്ച് സംഘം കളക്ടറേറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. File Photo.
കാക്കനാട്: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സൂചന. ഇതേ തുടര്‍ന്ന് സംശയമുള്ള നേതാക്കളെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ചില പ്രാദേശിക നേതാക്കള്‍ക്കു പങ്കുണ്ടെന്ന സൂചനയാണ് അറസ്റ്റ് ചെയ്ത മൂന്നാം പ്രതിയും സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.എം. അന്‍വറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഫണ്ട് തട്ടിയെടുക്കാന്‍ കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദുമായും കേസിലെ മറ്റു പ്രതികളുമായും നടത്തിയ ഗൂഢാലോചനയിലെ മുഖ്യ കണ്ണിയാണ് അന്‍വറെന്നും അന്വേഷണ സംഘം കണ്ടെത്തി. വിഷ്ണുവും രണ്ടാം പ്രതി മഹേഷും ചേര്‍ന്ന് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആദ്യം അന്‍വര്‍ പറഞ്ഞത്. എന്നാല്‍ ഗൂഢാലോചനയില്‍ ഇയാളുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ച് നിരത്തി.
തട്ടിപ്പിലൂടെ ലഭിച്ച പണമുപയോഗിച്ച് വിഷ്ണുവും മഹേഷും ചേര്‍ന്ന് വാങ്ങിയ വസ്തുവകകളിലെ പല കരാറിലും ഒപ്പിട്ടിരിക്കുന്നത് അന്‍വറാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ 73 ലക്ഷത്തിന്റെ രണ്ടാം തട്ടിപ്പില്‍ പങ്കില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്‍വര്‍. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നു മാത്രമെ ഇതു സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അന്‍വറിന്റെ വീട്ടില്‍ പോലീസ് പരിശോധന
കാക്കനാട്: തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇയാളുമായി വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ നേരമാണ് നിലംപതിഞ്ഞിമുകളിലുള്ള വീട്ടില്‍ പരിശോധന നടത്തിയത്. തൃക്കാക്കര സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Content Highlights: flood relief fund scam; crime branch interrogation cpm leader anwar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..