ജീവനൊടുക്കാന്‍ എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം; കഴിച്ചത് 5 വയസ്സുള്ള മകനും സഹോദരിയും, ഇരുവരും മരിച്ചു


ദൃശ്യ

കാഞ്ഞങ്ങാട്: എലിവിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് മരിച്ച അഞ്ചു വയസ്സുകാരന് പിന്നാലെ ഇളയമ്മയും മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്ത ദൃശ്യ(19)യാണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ സഹോദരി വര്‍ഷയുടെയും മഹേഷിന്റെയും മകന്‍ അദ്വൈത് (അഞ്ച്) ആണ് ഫെബ്രുവരി 12-ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വര്‍ഷയെ ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വയം ജീവനൊടുക്കാനായി വര്‍ഷയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത്. ഫെബ്രുവരി 11-നായിരുന്നു സംഭവം. കുറച്ചു കഴിച്ച വര്‍ഷ ബാക്കിയുള്ള ഐസ്‌ക്രീം മേശപ്പുറത്ത് വച്ചു. തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കിടക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ ദൃശ്യയും അദ്വൈതും ഇതെടുത്തു കഴിച്ചു. വിഷം ഉള്ളില്‍ച്ചെന്ന അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. പിറ്റേദിവസം രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ ഐസ്‌ക്രീം കഴിച്ച ദൃശ്യയും അവശനിലയിലായി. കുട്ടി മരിച്ചതറിഞ്ഞ് താന്‍ നല്‍കിയ ബിരിയാണി കഴിച്ചിട്ടാണെന്ന് പറഞ്ഞ് ഇളയമ്മ ദൃശ്യ കൈഞരമ്പ് മുറിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷയും ഗുരുതരാവസ്ഥയിലായിരുന്നു.

കോഴിക്കോട് മജിസ്ട്രേറ്റ് വര്‍ഷയുടെയും കണ്ണൂര്‍ മജിസ്ട്രേറ്റ് ദൃശ്യയുടെയും മൊഴി രേഖപ്പെടുത്തുകയും വര്‍ഷയുടെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 304 പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ദിവസങ്ങളോളം കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഷ കഴിഞ്ഞ ദിവസം അസുഖം ഭേദമായി നാട്ടിലെത്തി. ഇതിനുപിന്നാലെയാണ് വര്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വസന്തന്‍-സാജിത ദമ്പതിമാരുടെ ഇളയമകളാണ് ദൃശ്യ. മറ്റൊരു സഹോദരി: ഹര്‍ഷ.

Content Highlights: five year old and young woman died after consuming poisoned icecream in kasargod

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented