അഞ്ചുകോടിയുമായി പാലായില്‍നിന്ന് മുങ്ങി,ലുധിയാനയിലും ഡല്‍ഹിയിലും താമസം; 14 വര്‍ഷത്തിന് ശേഷം പിടിയില്‍


പി.കെ. മോഹൻദാസ്

പാലാ: വിവിധയിടപാടുകള്‍ നടത്തി അഞ്ചുകോടിയുമായി മുങ്ങിയയാള്‍ 14 വര്‍ഷത്തിനുശേഷം പിടിയില്‍. പാലാ നെച്ചിപ്പുഴൂര്‍ മണ്ഡപത്തില്‍ പി.കെ. മോഹന്‍ദാസ്(58) ആണ് ഡല്‍ഹിയിലെ രോഹിണിയില്‍ പാലാ പോലീസിന്റെ പിടിയിലായത്. 14 വര്‍ഷമായി വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

2008 കാലഘട്ടത്തില്‍ പാലായിലെ എല്‍.ഐ.സി. ഏജന്റ് ആയിരുന്ന മോഹന്‍ദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടയ്ക്കാതെ ചിട്ടി കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം വീടും സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി പലരുമായും കരാറുണ്ടാക്കി കോടികള്‍ മുന്‍കൂറായി വാങ്ങിയെടുത്തു.

വഞ്ചിതരായവര്‍ പാലാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് 2008-ല്‍ പതിനഞ്ച് വഞ്ചനാകേസുകള്‍ മോഹന്‍ദാസിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പാലാ പോലീസ് ഇയാളെ അറസ്റ്റുചെയ്തു.

കോടതിയില്‍നിന്ന് ജാമ്യം നേടിയ മോഹന്‍ദാസ് ഭാര്യയോടും മക്കളോടുമൊപ്പം ഒളിവില്‍പോയി. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മോഹന്‍ദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:- ബി.കോം. ബിരുദധാരിയായ മോഹന്‍ദാസും ഭാര്യയും മൂന്ന് വര്‍ഷത്തോളം ലുധിയാനയില്‍ അധ്യാപകരായി ജോലിചെയ്തു.

പിന്നീട് രണ്ടുവര്‍ഷം മോഹന്‍ദാസ് അവിടെയുള്ള അമ്പലത്തില്‍ കഴകക്കാരനായി. ഈ സമയത്ത് ലുധിയാനയില്‍ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സില്‍ ഇയാള്‍ ആധാര്‍കാര്‍ഡും സ്വന്തമാക്കി. 2013-ല്‍ മോഹന്‍ദാസിനെ അന്വേഷിച്ച് പോലീസ് പഞ്ചാബില്‍ എത്തി അന്വേഷണം നടത്തി. വിവരമറിഞ്ഞ മോഹന്‍ദാസ് ഡല്‍ഹിയിലേക്ക് കുടുംബസമേതം താമസം മാറ്റി.

ഡല്‍ഹിയില്‍ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലത്തില്‍ അക്കൗണ്ടന്റ് ആയി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലായിരുന്നു.

മൂന്നുമാസം മുന്‍പ് ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപവത്കരിച്ചു.

അന്വേഷണത്തില്‍ മോഹന്‍ദാസിന്റെ ഭാര്യയും മക്കളും വിദ്യാഭാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് താമസം മാറ്റിയതറിഞ്ഞു.

തുടര്‍ന്ന് കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോണ്‍േകാളുകള്‍ പരിശോധിച്ച് ഡല്‍ഹിയിലെ ഒരു അമ്പലത്തിലെ നമ്പറില്‍നിന്ന് ഭാര്യക്കും മക്കള്‍ക്കും ഇടയ്ക്കിടെ കോളുകള്‍ വരുന്നത് ശ്രദ്ധിച്ചിരുന്നു.

തുടര്‍ന്ന് ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ എട്ടുവര്‍ഷമായി മോഹന്‍ദാസ് ഡല്‍ഹിയിലെ രോഹിണിയില്‍ അമ്പലത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി.

പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights : Man arrested for stealing Rs 5 crore after 14 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented