ബ്രൗണ്‍ഷുഗറുമായി അസം സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍, കഞ്ചാവുമായി മൂന്നുപേരും അറസ്റ്റില്‍


ബ്രൗൺഷുഗറുമായി പിടിയിലായ റമീസ് ഉദ്ദീൻ, ഇനാൽ ഹക്ക്, കഞ്ചാവുമായി പിടിയിലായ മൂന്നുപേരും

കൊച്ചി: മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ട് അതിഥിത്തൊഴിലാളികള്‍ പിടിയിലായി. കൂട്ടുപ്രതികള്‍ക്കായി അന്വേഷണത്തിലാണ്. അസം സ്വദേശികളായ റമീസ് ഉദ്ദീന്‍ (23), ഇനാല്‍ ഹക്ക് (26) എന്നിവരെ ബ്രഹ്‌മപുരം ഭാഗത്തുനിന്നാണ് പിടികൂടിയത്. പ്രതികളില്‍നിന്ന് 2.590 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു.

ലഹരിവില്പനയില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ അസിസ്റ്റന്റ് കമ്മിഷണറുടെ 94979 90065 നമ്പരിലേക്കോ, 94979 80430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.

കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി അസ്ലം (21), പാലാരിവട്ടം പടമുകള്‍ മെയ്തര്‍ സെര്‍നാട് അപ്പാര്‍ട്ടുമെന്റില്‍ മുഹമ്മദ് അശ്വിന്‍ (19), തമിഴ്നാട് ദിണ്ടിഗല്‍ സിനിലാംപെട്ടി മണികണ്ഠന്‍ (42) എന്നിവരാണ് പിടിയിലായത്.

ഫോര്‍ട്ടുകൊച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്. ബിജുവിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇതില്‍ അശ്വിന്‍, അസ്ലം എന്നിവര്‍ നേരത്തേയും പല കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഫോര്‍ട്ടുകൊച്ചി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented