-
കൊച്ചി: അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി സന്നദ്ധ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഹൈക്കോടതിയിൽ ഹർജി നൽകി. തളിപ്പറമ്പ് സ്വദേശിനി വർഷയുടെ പരാതിയിൽ ഫിറോസടക്കം നാലു പേർക്കെതിരേയാണ് കേസ്. അറസ്റ്റ് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് രണ്ടാം പ്രതിയായ ഫിറോസ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കോടതി പോലീസിന്റെ വിശദീകരണം തേടി.
ജൂൺ 24-ന് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർഥിച്ച് വർഷ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് സാജൻ േകച്ചേരിയും ഫിറോസും ഇത് ഷെയർ ചെയ്തു. 1.25 കോടി രൂപയാണ് ചികിത്സാ സഹായമായി ലഭിച്ചത്. എന്നാൽ, ചികിത്സാ ചെലവിനു ശേഷമുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ ജോയിന്റ് അക്കൗണ്ട് വേണമെന്നാവശ്യപ്പെട്ട് സാജനും മറ്റും ഭീഷണിപ്പെടുത്തുന്നുെവന്ന് ആരോപിച്ച് വർഷ പോലീസിൽ പരാതി നൽകുകയായിരുന്നു.
സാജനാണ് ഒന്നാം പ്രതി. സലാം, ഷാഹിദ് എന്നിവരാണ് മൂന്നും നാലും പ്രതികൾ.
Content Highlights:firoz kunnumparambil approached high court for anticipatory bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..